'മാനവികതയുടെ ഇരുണ്ട വശത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്'; മുസ്‌ലിം വിദ്യാർഥിയെ അടിച്ച സംഭവത്തിൽ പ്രകാശ് രാജ്
യു.പി മുസഫർനഗറിലെ സ്‌കൂൾ അധ്യാപികയാണ് മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ മറ്റു വിദ്യാർഥികളോട് ആവശ്യപ്പെട്ടത്.
മുംബൈ: മുസഫർനഗറിലെ സ്‌കൂളിൽ ടീച്ചറുടെ നിർദേശപ്രകാരം മുസ്‌ലിം വിദ്യാർഥിയെ മറ്റു വിദ്യാർഥികൾ അടിച്ചതിനെതിരെ വൻ പ്രതിഷേധം. സിനിമാ മേഖലയിൽനിന്ന് പ്രകാശ് രാജ്, ജാവേദ് അക്തർ, രേണുക ഷഹാനെ തുടങ്ങിയവർ വിമർശനവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ മറ്റു വിദ്യാർഥികളോട് ആവശ്യപ്പെടുന്ന അധ്യാപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
അധ്യാപികയെ എത്രയും പെട്ടെന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ജാവേദ് അക്തർ ആവശ്യപ്പെട്ടു. ക്ലാസിലെ കൊച്ചുകുട്ടികളോട് ഒരു അധ്യാപിക എട്ട് വയസ്സുള്ള കുട്ടിയെ ഒന്നൊന്നായി അടിക്കാൻ ആജ്ഞാപിക്കുകയും ശക്തമായി അടിക്കുകയും ചെയ്യുന്നത് ശുദ്ധ സാഡിസത്തിന്റെയും വികൃതമായ മനസ്സിന്റെയും പ്രകടനമല്ലാതെ മറ്റൊന്നുമല്ല. അവരെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്നും വൃത്തികെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഞാൻ പ്രതീക്ഷിക്കുന്നു- ജാവേദ് അക്തർ ട്വീറ്റ് ചെയ്തു.
A teacher ordering young children of the class to slap an 8 year child one by one and slap hard is nothing but a show of pure sadism and a perverse mind . I hope she is suspended immediately and an inquiry into is ugly incident has started .
— Javed Akhtar (@Javedakhtarjadu) August 26, 2023
മാനവികതയുടെ ഇരുണ്ട വശത്തിലൂടെയാണ് നമ്മൾ കടന്നുപോതുന്നത്. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നില്ലേ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. അധ്യാപികയുടെ ചിത്രത്തിനൊപ്പം ഭാവി വിദ്യാർഥികളെന്ന കുറിപ്പോടെ കപിൽ ശർമ അടക്കമുള്ളവരുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
The darkest side of HUMANITY we are getting into.. arent you worried #justasking pic.twitter.com/i5ilnujEmo
— Prakash Raj (@prakashraaj) August 25, 2023
ഈ നീചയായ അധ്യാപികയെ ജയിലിലടക്കുകയാണ് വേണ്ടത്. എന്നാൽ ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിച്ചതിന് ഇവർക്ക് ദേശീയ അധ്യാപക അവാർഡ് ലഭിക്കാനാണ് സാധ്യതയെന്ന് രേണുക ഷഹാനെ ട്വീറ്റ് ചെയ്തു.
That vile teacher should be behind bars! Instead, she might just get a national teacher's award for promoting national integration! Kafkaesque!! Cry, my beloved country 😢
— Renuka Shahane (@renukash) August 25, 2023
Adjust Story Font
16