'അഭിമാന നിമിഷം'; ചന്ദ്രയാൻ ദൗത്യത്തെ അഭിനന്ദിച്ച് പ്രകാശ് രാജ്
ദൗത്യം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും പ്രകാശ് രാജ് നന്ദിയറിയിക്കുകയും ചെയ്തു.
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ്ലാൻഡ് ചെയ്തതോടെ അഭിനന്ദനമറിയിച്ച് നടൻ പ്രകാശ് രാജ് രംഗത്ത്. ഇന്ത്യയ്ക്കും മനുഷ്യരാശിക്കും അഭിമാന നേട്ടമാണെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു. ദൗത്യം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയറിയിക്കുകയും ചെയ്തു. പ്രപഞ്ചത്തെ കൂടുതലറിയാൻ ദൗത്യം നമ്മെ നയിക്കട്ടെയെന്നും പ്രകാശ് രാജ് ആശംസിച്ചു.
PROUD MOMENT for INDIA and to Humankind.. 🙏🏿🙏🏿🙏🏿Thank you #ISRO #Chandrayaan3 #VikramLander and to everyone who contributed to make this happen .. may this guide us to Explore and Celebrate the mystery of our UNIVERSE .. #justasking
— Prakash Raj (@prakashraaj) August 23, 2023
'വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം' എന്ന തലക്കെട്ടോടെ നടൻ ട്വീറ്റ് ചെയ്ത ചായ വില്പനക്കാരന്റെ ചിത്രം വിമർശനങ്ങൾക്കിടയാക്കിയിരുന്നു. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന വിമർശനം. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെ നടൻ പരിഹസിച്ചെന്ന തരത്തിലും ആക്ഷേപമുയർന്നു.
ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനമാണെന്നും അന്ധമായ വിദ്വേഷത്തിനുള്ള ഉപകരണമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. മോദിയോടും ബി.ജെ.പിയോടുള്ളമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐഎസ്ആർഒയെ പരിഹസിക്കരുതെന്നും ഇത് ബിജെപിയുടെ മിഷനല്ലെന്നും ചിലർ ഓർമിച്ചു.
അതേസമയം, തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കേരളത്തിലെ ചായവില്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വില്പനക്കാരനെയാണ് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Adjust Story Font
16