Quantcast

'അവകാശങ്ങൾക്കായി ഒന്നിച്ച് ശബ്ദമുയർത്തുക'; വാങ്ചുകിന് പിന്തുണയുമായി ജന്മദിനത്തിൽ പ്രകാശ് രാജ് ലേയിലെത്തി

'ഇന്ന് എന്റെ ജന്മദിനമാണ്, നമുക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നമ്മുടെ പരിസ്ഥിതിക്കും ഭാവിക്കും വേണ്ടിയും പോരാടുന്ന സോനം വാങ്ചുകിനോടും ലഡാക്കിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞാനത് ആഘോഷിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2024-03-26 15:33:01.0

Published:

26 March 2024 3:32 PM GMT

Prakash Raj reached Leh on his birthday to support Sonam Wangchuk
X

ലേ:പരിസ്ഥിതി ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് പിന്തുണയുമായി നടൻ പ്രകാശ് രാജ് ലേയിലെത്തി. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയിലെ ആറാം ഷെഡ്യൂളിലെ ഉൾപ്പെടുത്തലും ആവശ്യപ്പെട്ട് മൂന്നു ആഴ്ചയോളമായി നിരാഹര സമരത്തിലാണ് വാങ്ചുക്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിന്റെ കടുത്ത വിമർശകനായ പ്രകാശ് രാജ് പിന്തുണയുമായെത്തിയത്. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെങ്കിൽ, ഭരണഘടനാവകാശങ്ങൾക്കായി ഒന്നിച്ച് ശബ്ദമുയർത്തുകയല്ലാതെ വേറെ വഴിയില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

'ഇന്ന് എന്റെ ജന്മദിനമാണ്, നമുക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നമ്മുടെ പരിസ്ഥിതിക്കും ഭാവിക്കും വേണ്ടിയും പോരാടുന്ന സോനം വാങ്ചുകിനോടും ലഡാക്കിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞാനത് ആഘോഷിക്കുന്നു. നമുക്ക് അവരോടൊപ്പം നിൽക്കാം' എക്‌സിൽ പ്രകാശ് രാജ് കുറിച്ചു.

ആറാം ഷെഡ്യൂൾ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ജനങ്ങളിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നും തങ്ങൾ കേട്ടുവെന്നും എന്നാൽ അവരെയത് ഓർമിപ്പിക്കുമ്പോൾ ഓർമിപ്പിക്കുന്നവരെ കുറ്റവാളികളായി കാണുകയാണെന്നും പ്രതിഷേധ സ്ഥലത്ത് വാങ്ചുകിനെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രകാശ് രാജ് പറഞ്ഞു.

'അവർ (രാഷ്ട്രീയക്കാർ) തെരഞ്ഞെടുപ്പ് സമയത്ത് വലിയ വാഗ്ദാനങ്ങൾ നൽകുകയും തെറ്റായ പ്രതീക്ഷകൾ സൃഷ്ടിക്കുകയും ചെയ്യുന്നു, എന്നിട്ട് അവർ നമ്മുടെ വോട്ട് പിടിക്കുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് അവർ തിരിഞ്ഞുനോക്കില്ല, അവർക്ക് നമ്മളുമായി ഒരു ബന്ധവുമില്ല, അവരുടെ വാക്കുകളിൽ വിശ്വസിക്കുന്ന നാം വിഡ്ഢികളാണ്' പ്രകാശ് രാജ് പറഞ്ഞു. സർക്കാരിൽനിന്ന് വാഗ്ദാനങ്ങൾ നേടാൻ ഒറ്റക്കെട്ടായി ശബ്ദമുയർത്തുക മാത്രമാണ് ഏക പോംവഴിയെന്നും അത് പൊതുജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

Prakash Raj reached Leh on his birthday to support Sonam Wangchuk

TAGS :

Next Story