2024-ല്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ സാധിക്കും, പക്ഷേ... പ്രശാന്ത് കിഷോര്‍
ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു പാര്‍ട്ടിക്കും നേതാവിനും 5 മുതല്‍ 10 വര്‍ഷത്തെ കാഴ്ചപ്പാട് ആവശ്യമാണ്
2024-ല്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും എന്നാല്‍ നിലവിലെ പ്രതിപക്ഷത്തിന് അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു പാര്‍ട്ടിക്കും നേതാവിനും 5 മുതല്‍ 10 വര്‍ഷത്തെ കാഴ്ചപ്പാട് ആവശ്യമാണ്. അഞ്ച് മാസത്തിനുള്ളില്‍ അത് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 543 ലോക്സഭാ സീറ്റുകളില്‍ 200-ഓളം സീറ്റുകളുടെ പ്രശ്നവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ തോതില്‍ ദ്വിമുഖ പോരാട്ടം നടക്കുന്നു, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി ഇതില്‍ 95 ശതമാനവും വിജയിച്ചു- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഹിന്ദുത്വം, ദേശീയത, ക്ഷേമം എന്നിവ വലിയ തോതില്‍ അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതില്‍ രണ്ടെണ്ണത്തിലെങ്കിലും അവരെ മറികടക്കണം, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം ചര്‍ച്ചകള്‍ നടന്നെങ്കിലും കോണ്‍ഗ്രസുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
രാജ്യത്ത് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന ആശയവും ഇടവുമില്ലാതെ ഫലപ്രദമായ പ്രതിപക്ഷം സാധ്യമല്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് നവീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16