Quantcast

'ഒരു കുടുംബം, ഒരു ടിക്കറ്റ്, നേതൃപദവിക്ക് കാലാവധി'; കോൺഗ്രസ് 2.0 കെട്ടിപ്പടുക്കാനുള്ള പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങൾ

സോണിയ ഗാന്ധിയെ പ്രസിഡൻറായി ചൂണ്ടിക്കാട്ടുന്ന പദ്ധതി, വർക്കിങ് പ്രസിഡൻറായോ വൈസ് പ്രസിഡൻറായോ ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ വരണമെന്ന് നിർദേശിക്കുന്നു

MediaOne Logo

Web Desk

  • Published:

    21 April 2022 4:23 PM GMT

ഒരു കുടുംബം, ഒരു ടിക്കറ്റ്, നേതൃപദവിക്ക് കാലാവധി; കോൺഗ്രസ് 2.0 കെട്ടിപ്പടുക്കാനുള്ള പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങൾ
X

ന്യൂ ഡൽഹി: ഒരു കുടുംബം, ഒരു ടിക്കറ്റ്, നേതൃപദവിക്ക് കാലാവധി തുടങ്ങീ കോൺഗ്രസിന് പുനർജന്മമേകാനുള്ള നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. രണ്ടാഴ്ച്ചക്കിടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് തയ്യാറാക്കിയ രഹസ്യ തന്ത്രങ്ങൾ എൻ.ഡി ടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സോണിയക്ക് പുറമേ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത കഴിഞ്ഞ ആഴ്ച്ചയിലെ യോഗത്തിൽ പ്രശാന്ത് തന്റെ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലും 2024 പൊതുതെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.



ഈയടുത്ത് കോൺഗ്രസിൽ ചേരുമെന്ന് കരുതപ്പെടുന്ന പ്രശാന്ത് കഴിഞ്ഞ വർഷം അവതരിപ്പിച്ച കോൺഗ്രസ് 2.0 ആകാനുള്ള നിർദേശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വിശദാംശങ്ങൾ എൻ.ഡി ടിവിക്ക് ലഭിക്കുകയായിരുന്നു. പ്രധാനമായും 2024 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന പദ്ധതിയിൽ 1984 മുതൽ 2019 വരെയുള്ള പാർട്ടിയുടെ വലിയ വീഴ്ചകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഘടന കെട്ടിപ്പടുക്കണമെന്നും ജനാധിപത്യവത്കരിക്കണമെന്നും നിർദേശിക്കുന്നു. സോണിയ ഗാന്ധിയെ പ്രസിഡൻറായി ചൂണ്ടിക്കാട്ടുന്ന പദ്ധതി, വർക്കിങ് പ്രസിഡൻറായോ വൈസ് പ്രസിഡൻറായോ ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ വരണമെന്ന് നിർദേശിക്കുന്നു. രാഹുൽ ഗാന്ധിയെ പാർലമെൻററി നേതാവായാണ് നിർദേശിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ വഴി പാർട്ടി പ്രവർത്തനം സജീവമാക്കാമെന്നാണ് പദ്ധതി ചൂണ്ടിക്കാട്ടുന്നത്.



കോൺഗ്രസ് 2.0 കെട്ടിപ്പടുക്കാനുള്ള നിർദേശങ്ങൾ:

  1. ബഹുജനങ്ങൾക്കായി ഒരു പുതിയ കോൺഗ്രസ് രൂപവത്കരണം
  2. പാർട്ടിയുടെ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കൽ
  3. സഖ്യത്തിന്റെ ആശയക്കുഴപ്പം പരിഹരിക്കൽ
  4. നിലവിലുള്ള സ്വജനപക്ഷപാത ആരോപണത്തെ പ്രതിരോധിക്കാൻ 'ഒരു കുടുംബം, ഒരു ടിക്കറ്റ്' നയം
  5. എല്ലാ തലങ്ങളിലുമുള്ള സംഘടനാ സ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലൂടെ പുനഃസംഘടിപ്പിക്കൽ
  6. കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും ഉൾപ്പെടെ എല്ലാ സ്ഥാനങ്ങൾക്കും നിശ്ചിത കാലാവധി
  7. താഴേത്തട്ടിലുള്ള 15,000 നേതാക്കളെ തിരിച്ചറിയുകയും സജീവമായി ഇടപഴകുകയും ചെയ്യുക. ഇന്ത്യയിലുടനീളം ഒരു കോടി അണികളെ സജീവമാക്കുക.
  8. സമാന ചിന്താഗതിക്കാരായ 200-ലധികം ഇൻഫ്‌ളുവൻസർമാരുടെയും ആക്ടിവിസ്റ്റുകളുടെയും സിവിൽ സൊസൈറ്റി അംഗങ്ങളുടെയും ഫെഡറേഷൻ രൂപവത്കരിക്കുക.
  9. പാദസേവയും അധികാരകുത്തകയും ഇല്ലാതാക്കുക

    Prashant Kishore's suggestions for building Congress 2.0

    TAGS :

    Next Story