Quantcast

ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾ നേരിടുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രാർത്ഥനാ സമരം

അഞ്ഞൂറ് ദിവസം കഴിഞ്ഞിട്ടും മണിപ്പൂരിലെ അക്രമം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സഭകളുടെ പ്രതിനിധികൾ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 Oct 2024 7:38 AM GMT

ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾ നേരിടുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രാർത്ഥനാ സമരം
X

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾ നേരിടുന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രാർത്ഥനാ സമരം നടത്തി. വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജന്ദർമന്ദറിലായിരുന്നു സമരം. ആർച്ച് ബിഷപ് അനിൽ കുട്ടോ സമരം ഉദ്ഘാടനം ചെയ്തു. അഞ്ഞൂറ് ദിവസം കഴിഞ്ഞിട്ടും മണിപ്പൂരിലെ അക്രമം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സഭകളുടെ പ്രതിനിധികൾ പറഞ്ഞു.

ഡൽഹി തലസ്ഥാന നഗരിയിലെ 74 സഭകളാണ് സമരത്തിൽ പങ്കെടുക്കാനെത്തിയത്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും മതപരിവർത്തനം നിയമം ദുരുപയോഗം ചെയ്തു വ്യാപകമായി നടക്കുന്ന അറസ്റ്റുകളിൽ സംഘടനകൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാനപങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സഭകൾ ആവശ്യപ്പെട്ടു


TAGS :

Next Story