Quantcast

ഡല്‍ഹിയിലെ ഫിറോസ്​ ഷാ ​കോട്‍ല ജമാ മസ്ജിദിൽ നമസ്കാരത്തിന് വിലക്ക്

ജുമാ നമസ്ക്കാരം നിർവഹിക്കാനായി പള്ളിയിൽ എത്തിയവരെ സുരക്ഷാജീവനക്കാർ അനുവാദം ഇല്ലെന്ന് പറഞ്ഞ് തടഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-08-28 03:55:50.0

Published:

28 Aug 2021 2:46 AM GMT

ഡല്‍ഹിയിലെ ഫിറോസ്​ ഷാ ​കോട്‍ല ജമാ മസ്ജിദിൽ നമസ്കാരത്തിന് വിലക്ക്
X

ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന ഫിറോസ്​ ഷാ ​കോട്‍ല ജമാ മസ്ജിദിൽ നമസ്കാരത്തിന് വിലക്ക്. ജുമുഅ നമസ്ക്കാരം നിർവഹിക്കാനായി പള്ളിയിൽ എത്തിയവരെ സുരക്ഷാജീവനക്കാർ അനുവാദം ഇല്ലെന്ന് പറഞ്ഞ് തടഞ്ഞു. വിലക്കിനെതിരെ ജനപ്രതിനിധികളും വിശ്വാസികളും പ്രതിഷേധവുമായി എത്തി.

സു​ൽ​ത്താ​ൻ ഫി​റോ​സ്​ ഷാ ​തു​ഗ്ല​ക്ക്​ 14ാം നൂ​റ്റാ​ണ്ടി​ൽ പ​ണി​ത ഫി​റോ​സാ​ബാ​ദി​ലെ​ ജ​മാ മ​സ്​​ജി​ദി​ലാണ് ന​മ​സ്​​കാ​രം ത​ട​ഞ്ഞിരിക്കുന്നത്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്കാ​രം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചാ​യി​രു​ന്നു വി​ല​ക്കു​ക​ളു​ടെ തു​ട​ക്കം. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടക്കത്തിൽ എത്തിയതോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവദിച്ചു.

സ​ന്ധ്യാ​സ​മ​യ​ത്തെ മ​ഗ്​​രി​ബ്​ ന​മ​സ്കാ​ര​വും പി​ന്നീ​ട്​ വി​ല​ക്കി. അ​വ​ശേ​ഷി​ക്കു​ന്ന ഉ​ച്ച, മ​ധ്യാ​ഹ്ന ന​മ​സ്​​കാ​ര​ങ്ങ​ൾ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള ഓൺ​ലൈ​ൻ ടി​ക്ക​റ്റെ​ടു​ക്ക​ണ​മെ​ന്നു കൂ​ടി പറഞ്ഞ് ​ ആ ​ന​മ​സ്​​കാ​ര​വും മുടക്കി. ഇതോടെ വര്‍ഷങ്ങളായി ഇവിടെ ആരാധനകർമങ്ങൾ നിര്‍വഹിച്ചിരുന്നവർക്ക് പള്ളിയിലേക്ക് പ്രവേശിക്കാൻ പറ്റാതായി. വിലക്കുകളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ​ഡൽ​ഹി വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും​ ഓ​ഖ്​​ല എം.​എ​ൽ.​എ കൂ​ടി​യാ​യ അ​മാ​ന​തു​ള്ള ഖാന്‍റെ നേ​തൃ​ത്വ​ത്തി​ൽ വിലക്ക് ലംഘിച്ച് നമസ്ക്കാരം നിർവഹിച്ചു.പു​രാ​വ​സ്​​തു വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ്​ ന​മ​സ്കാ​രംത​ട​ഞ്ഞ​തെന്ന്​ കു​റ്റ​പ്പെ​ടു​ത്തി​യ അ​മാ​ന​തു​ല്ലാ ഖാ​ൻ അ​ത്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​തെ​ന്നും​ പ​റ​ഞ്ഞു.



TAGS :

Next Story