Quantcast

ഉത്തരേന്ത്യയില്‍ ശൈത്യം പിടി മുറുക്കുന്നു

ജനുവരി 3 വരെ അതിശൈത്യം തുടരും

MediaOne Logo

Web Desk

  • Updated:

    2021-12-30 16:00:40.0

Published:

30 Dec 2021 3:58 PM GMT

ഉത്തരേന്ത്യയില്‍ ശൈത്യം പിടി മുറുക്കുന്നു
X


ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം പിടി മുറുക്കുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലെ അയനഗര്‍, നരേല എന്നിവിടങ്ങളിലെ താപനില 3.8 ഡിഗ്രി മുതല്‍ 3.2 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.

ജനുവരി 3 വരെ അതിശക്തമായ തണുപ്പിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 4 നും 7 നും ഇടയില്‍ ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

കൂടാതെ ജനുവരി 5 ന് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

TAGS :

Next Story