മധുരം നല്‍കി തുടക്കം; ബജറ്റവതരണത്തിനു മുന്‍പ് നിര്‍മല സീതാരാമന് 'ദഹി ചീനി' നല്‍കി രാഷ്ട്രപതി | President Murmu offers 'dahi-cheeni' to Finance Minister ahead of Budget| National News

മധുരം നല്‍കി തുടക്കം; ബജറ്റവതരണത്തിനു മുന്‍പ് നിര്‍മല സീതാരാമന് 'ദഹി ചീനി' നല്‍കി രാഷ്ട്രപതി

ഉദ്യോഗസ്ഥരോടൊപ്പമാണ് നിര്‍മല രാഷ്ട്രപതി ഭവനിലെത്തിയത്

MediaOne Logo

Web Desk

  • Published:

    23 July 2024 6:01 AM

President Murmu offers dahi-cheeni to Finance Minister
X

ഡല്‍ഹി: ബജറ്റ് അവതരണത്തിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗസ്ഥരോടൊപ്പമാണ് നിര്‍മല രാഷ്ട്രപതി ഭവനിലെത്തിയത്.

ധനമന്ത്രിയെ 'ദഹി ചീനി'(മധുരമുള്ള തൈര്) നല്‍കിയാണ് രാഷ്ട്രപതി സ്വീകരിച്ചത്. ഏതെങ്കിലും ശുഭകാര്യത്തിനു മുന്‍പ് ദഹി ചീനി നല്‍കുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. നേരത്തെ മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു ദഹി ചീനി നല്‍കിയിരുന്നു.

പതിനെട്ടാം ലോക്സഭയിലെ ആദ്യ കേന്ദ്ര ബജറ്റാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന പേര് നിർമല സീതാരാമന് ഇന്ന് സ്വന്തമാകും. ആറു ബജറ്റവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോഡാണ് മറികടക്കുക.

TAGS :

Next Story