Quantcast

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

തെരഞ്ഞെടുപ്പ് പൂർത്തിയായി സർക്കാർ രൂപികരിക്കാനിരിക്കെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    13 Oct 2024 6:13 PM GMT

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു
X

ന്യൂഡൽഹി: ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുക.

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്‍ഡ്യാ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. പിഡിപി മൂന്ന് സീറ്റുകൾ നേടി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.

TAGS :

Next Story