Quantcast

'ഈ ഗുജറാത്ത് ഞാനുണ്ടാക്കിയത്'; മോദിയുടെ മുദ്രാവാക്യവുമായി കാമ്പയിൻ; വൻ വിജയമെന്ന് ബി.ജെ.പി

2002ൽ നടന്ന കലാപം സംസ്ഥാനത്ത് വൻ രാഷ്ട്രീയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-23 10:14:39.0

Published:

23 Nov 2022 9:37 AM GMT

ഈ ഗുജറാത്ത് ഞാനുണ്ടാക്കിയത്;  മോദിയുടെ മുദ്രാവാക്യവുമായി കാമ്പയിൻ; വൻ വിജയമെന്ന് ബി.ജെ.പി
X

ന്യൂഡൽഹി: 'ആ ഗുജറാത്ത് മൈൻ ബനാവു ഛെ'അഥവാ ഈ ഗുജറാത്ത് ഞാനുണ്ടാക്കിയത് എന്ന് അർഥം വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യവുമായി ഗുജറാത്തിൽ ബി.ജെ.പി പ്രചാരണം. സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണം വൻ വിജയമാണെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടു. 34 ലക്ഷം പേർ സമൂഹ മാധ്യമങ്ങളിൽ സെൽഫികളും വീഡിയോകളും പങ്കുവെച്ച് കാമ്പയിനിൽ പങ്കെടുത്തെന്നും അവർ പറഞ്ഞു.

സംസ്ഥാനം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നേറിയെന്ന് കഴിഞ്ഞ നവംബർ ആറിന് ഗുജറാത്തിലെ കപ്രാഡയിൽ നടന്ന പാർട്ടി റാലിയിൽ മോദി പറഞ്ഞിരുന്നു. 'ആ ഗുജറാത്ത് മൈൻ ബനാവു ഛെ' മുദ്രാവാക്യം മുഴക്കിയതും അന്നായിരുന്നു. 'ആദിവാസി, മത്സ്യത്തൊഴിലാളി, ഗ്രാമീണൻ, നഗരവാസി ഇങ്ങനെ എല്ലാ ഗുജറാത്തിയും ഇന്ന് പൂർണ ആത്മവിശ്വാസത്തിലാണ്. ഇതുകൊണ്ടാണ് ഗുജറാത്തി പറയുന്നത് : ഞാനാണ് ഈ ഗുജറാത്ത് സൃഷ്ടിച്ചത്. അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ നാട് പണിതത്' മോദി പറഞ്ഞു. ഇതേ മുദ്രാവാക്യവുമായി ബിജെപി കാമ്പയിൻ തുടങ്ങിയിരിക്കുകയാണ്. 2019ലെ മൈ ബീ ചൗക്കിധാർ മുദ്രാവാക്യം പോലെ ഇതും ഹിറ്റാണെന്നും ബിജെപി അവകാശപ്പെട്ടു.

2002ൽ നടന്ന കലാപം സംസ്ഥാനത്ത് വൻ രാഷ്ട്രീയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അന്ന് ഔദ്യോഗിക കണക്ക് പ്രകാരം ആയിരത്തിലേറെ പേരും അനൗദ്യോഗിക കണക്ക് പ്രകാരം രണ്ടായിരത്തിലേറെ പേരും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് പിന്നാലെ 'ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു' എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. ഗുജറാത്തിൽ നരേന്ദ്ര മോദിയും ബി.ജെ.പിയും നൽകിയ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരുന്നത്. അതിനിടെ, കോൺഗ്രസാണ് ഗുജറാത്തിനെയും രാജ്യത്തെയൊന്നാകെയും നശിപ്പിച്ചതെന്ന് മോദി കുറ്റപ്പെടുത്തി.

Prime Minister Narendra Modi in Gujarat with a slogan which means 'This Gujarat is made by me'

TAGS :

Next Story