ഭൂട്ടാന്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി; ആഗോള വിഷയങ്ങളില്‍ ചര്‍ച്ച നടക്കും
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഭൂട്ടാന്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഭൂട്ടാന്‍ രാജാവ് ജിഗ്‌മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മുന്‍ രാജാവ് ജിഗ്‌മേ സിങ്യേ വാങ്ചുക്ക്, പ്രധാനമന്ത്രി ലിയോൻചെൻ ഷെറിംഗ് ടോബ്‌ഗേ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, വിദേശ നിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ആഗോള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യയുമായുള്ള സൗഹൃദബന്ധം എല്ലാകാലത്തും നിലനിര്‍ത്തുമെന്ന് ഷെറിംഗ് ടോബ്‌ഗേ അടുത്തിടെ അറിയിച്ചിരുന്നു. സാമൂഹ്യ പുരോഗതിക്കായുള്ള യാത്രയിലാണ് ഇരു രാജ്യങ്ങളെന്നും ഈ യാത്രയില്‍ ഇന്ത്യയുമായി എന്നും കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2024 ഫെബ്രുവരിയില്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തില്‍ ഷെറിംഗ് ടോബ്‌ഗേ 4 ദിവസം ഇന്ത്യയില്‍ ഉണ്ടായിരുന്നു.
Adjust Story Font
16