Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രകടനം മോശമായ ബി.ജെ.പി എം.പിമാർക്ക് സീറ്റ് നൽകണ്ടെന്ന് മോദി: കേന്ദ്രമന്ത്രിമാരടക്കം 65 പേർക്ക് അവസരം ലഭിച്ചേക്കില്ല

2024 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുമെന്ന ഭീതിയിൽ ബി.ജെ.പി എം.പിമാർ

MediaOne Logo

Web Desk

  • Updated:

    2023-08-21 07:22:17.0

Published:

21 Aug 2023 6:05 AM GMT

narendra modi
X

നരേന്ദ്ര മോദി

ഡല്‍ഹി: 2024 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുമെന്ന ഭീതിയിൽ ബി.ജെ.പി എം.പിമാർ. പ്രകടനം മോശമായ എം.പിമാർക്ക് അവസരം നൽകേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ കർശന നിർദേശം. പാർട്ടി സർവേ പ്രകാരം കേന്ദ്രമന്ത്രിമാർ അടക്കം 65 പേർക്ക് അവസരം ലഭിച്ചേക്കില്ല.

പ്രവർത്തനം മെച്ചപ്പെടുത്താനാണ് പാർട്ടി എം.പിമാർക്ക് പ്രധാനമന്ത്രി കർശന നിർദേശം നല്‍കിയിരിക്കുന്നത്. സർവെയിൽ മോശം പ്രകടനമെന്ന് കണ്ടെത്തിയ 65 എം.പിമാരെ വീണ്ടും മത്സരിപ്പിക്കില്ല എന്നാണ് വിവരം. മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, അസം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ എംപിമാർക്കാണ് ടിക്കറ്റ് നിഷേധിക്കുക. മണ്ഡലങ്ങളിൽ നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

എം.പിമാരുടെ പ്രകടനം വിലയിരുത്താൻ ബൂത്ത് തലത്തിലെ പ്രവർത്തകരിൽ നിന്ന് ഉള്‍പ്പെടെ ബി.ജെ.പി നേതൃത്വം പ്രതികരണം തേടിയിരുന്നു. എം.പി ഫണ്ടിൽ എത്ര തുക ചെലവഴിച്ചുവെന്നും ഏതൊക്കെ തലത്തിലാണ് ചെലവഴിച്ചതെന്നുമാണ് വിശകലനം ചെയ്തത്.

TAGS :

Next Story