Quantcast

സരസ്വതി പൂജ നടത്താൻ അനുവദിച്ചില്ല; ഗോവയിൽ സർക്കാർ കോളേജ് പ്രിൻസിപ്പലിനെ മാറ്റി

പ്രൊഫ.ഫിലിപ്പ് റോഡ്രിഗസ് ഇ മെലോയെയാണ് ചുമതലയിൽ നിന്ന് നീക്കിയത്

MediaOne Logo

Web Desk

  • Published:

    25 Oct 2023 4:35 PM GMT

Government college principal in Goa has been replaced after students were not allowed to perform Saraswati Puja
X

പനാജി: സരസ്വതി പൂജ നടത്താൻ അനുവദിക്കാതിരുന്ന ഗോവയിലെ സർക്കാർ കോളേജ് പ്രിൻസിപ്പലിനെ മാറ്റി. നോർത്ത് ഗോവയിലെ സന്ത് സോഹിരോബനാഥ് അമ്പിയെ ഗവൺമെന്റ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് കൊമേഴ്സിലെ ആക്ടിംഗ് പ്രിൻസിപ്പൽ പ്രൊഫ.ഫിലിപ്പ് റോഡ്രിഗസ് ഇ മെലോയെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. കോളേജിൽ സരസ്വതി പൂജ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ പ്രിൻസിപ്പലിനെ സമീപിച്ചിരുന്നു. എന്നാൽ അദ്ദേഹം അനുവദിച്ചില്ല. ഇതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് ഹയർ എഡ്യൂക്കേഷൻ അധികൃതർ സെൻറ് സേവിയേഴ്‌സെന്ന മാതൃസ്ഥാപനത്തിലേക്ക് ഫിലിപ്പിനെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ 'പൊതു താൽപര്യം പരിഗണിച്ച് ഉടനടി പ്രാബല്യത്തോടെ ചുമതലകളിൽ നിന്ന് നീക്കുന്നുവെന്നാണ് ബുധനാഴ്ച ഇറക്കിയ ഉത്തരവിൽ പറഞ്ഞത്. ഈ സർക്കാർ ഉത്തരവിൽ കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാരണം അന്വേഷിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.

മാതാപിതാക്കളുടെ അനുവാദമില്ലാതെ വിദ്യാർത്ഥികളെ മുസ്‌ലിം പള്ളിയിൽ കൊണ്ടുപോയെന്ന ചില സംഘങ്ങളുടെ പരാതിയെ തുടർന്ന് സെപ്തംബറിൽ ദബോലിമിലെ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിനെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു.

Government college principal in Goa has been replaced after students were not allowed to perform Saraswati Puja

TAGS :

Next Story