Quantcast

സവർക്കറുടെ ജയിലറ സ്വാതന്ത്ര്യത്തിന്റെ പൊരുൾ; പഠിപ്പിക്കപ്പെടുന്നത് അസംബന്ധം: കങ്കണ റണാവത്ത്

ആന്തമാനിലെ പോർട്ട്‌ബ്ലെയർ സെല്ലുലാർ ജയിലിൽ സവർക്കർ കിടന്ന സെല്ലിലെത്തി ബോളിവുഡ് നടി

MediaOne Logo

Web Desk

  • Updated:

    26 Oct 2021 3:04 PM

Published:

26 Oct 2021 3:02 PM

സവർക്കറുടെ ജയിലറ സ്വാതന്ത്ര്യത്തിന്റെ പൊരുൾ; പഠിപ്പിക്കപ്പെടുന്നത് അസംബന്ധം: കങ്കണ  റണാവത്ത്
X

സവർക്കറുടെ ജയിലറ സ്വാതന്ത്ര്യത്തിന്റെ പൊരുളാണെന്നും നമ്മുടെ പാഠപുസ്തകങ്ങളിലുള്ളത് ശരിയല്ലെന്നും ബോളിവുഡ് നടി കങ്കണ റണാവത്ത്. ആന്തമാനിലെ പോർട്ട്‌ബ്ലെയർ സെല്ലുലാർ ജയിലിൽ സവർക്കർ കിടന്ന സെൽ സന്ദർശിച്ച ശേഷം ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിലാണ് കങ്കണയുടെ പരാമർശം. കാലാപാനി ജയിലിലെ സവർക്കറുടെ സെല്ലിലെത്തിയപ്പോൾ കിടുങ്ങിപ്പോയെന്നും അവിടുത്തെ മനുഷ്യത്വരാഹിത്യം ഉച്ചസ്ഥായിലെത്തിയപ്പോൾ, സവർക്കറുടെ രൂപത്തിൽ മനുഷ്യത്വം തന്റെ മുമ്പിൽ തെളിഞ്ഞെന്നും കങ്കണ കുറിച്ചു. എല്ലാ ക്രൂരതകളെയും സവർക്കർ ആത്മസമർപ്പണത്തോടെയും ഏകാഗ്രതയോടെയും പ്രതിരോധിച്ചെന്നും നടി എഴുതി.

നടുക്കടലിലെ ദ്വീപ് ജയിലിൽ കനത്ത ചുമരുള്ള അറയിൽ അദ്ദേഹത്തെ അടയ്ക്കുക മാത്രമല്ല, ചങ്ങലകളിൽ ബന്ധിക്കുകയും ചെയ്തു. അവർ എത്രമാത്രം ഭീരുക്കളാണെന്നും അദ്ദേഹത്തെ എത്രമാത്രം ഭയന്നെന്നും നോക്കൂവെന്നും കങ്കണ പറഞ്ഞു. സെല്ലിനകത്ത് താൻ ധ്യാനിച്ചെന്നും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

TAGS :

Next Story