ലാലു പ്രസാദ് യാദവിന് പിന്തുണയുമായി പ്രിയങ്ക; നന്ദി അറിയിച്ച് തേജസ്വി യാദവ്
നീതി പുലരുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മള്‍ ഈ സംഘികളെ പേടിക്കില്ലെന്ന് തേജസ്വി യാദവ്
കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വീറ്ററിലാണ് പ്രിയങ്ക ലാലുവിന് പിന്തുണ പ്രഖ്യാപിച്ചത്. പ്രിയങ്കക്ക് ലാലുവിന്റെ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് നന്ദി പറഞ്ഞു.
"തങ്ങളുടെ മുന്നില്‍ മുട്ട് മടക്കാത്തവരെ എല്ലാ വിധത്തിലും പീഡിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. ലാലു പ്രസാദ് യാദവ് ആക്രമിക്കപ്പെടുന്നതിന്‍റെ കാരണവും ഇതുതന്നെ. അദ്ദേഹത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ"- ഇതാണ് പ്രിയങ്കയുടെ ട്വീറ്റ്.
भाजपा की राजनीति का ये अहम पहलू है कि जो भी उनके सामने झुकता नहीं है, उसको हर तरह से प्रताड़ित किया जाता है।
— Priyanka Gandhi Vadra (@priyankagandhi) February 18, 2022
लालू प्रसाद यादव जी पर इसी राजनीति के चलते हमला किया जा रहा है। मुझे आशा है कि उन्हें न्याय जरूर मिलेगा।
"നന്ദി പ്രിയങ്കാജി. ജനങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്കും ഭിന്നിപ്പിക്കുന്നവര്‍ക്കുമെതിരെയാണ് ലാലുജി എന്നും പോരാടിയത്. നീതി പുലരുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മള്‍ ഈ സംഘികളെ പേടിക്കില്ല"- എന്നാണ് തേജസ്വിയുടെ മറുപടി ട്വീറ്റ്.
शुक्रिया प्रियंका जी,
— Office of Tejashwi Yadav (@TejashwiOffice) February 18, 2022
सत्ता तेरा जुल्म बहुत तो हमारी भी तैयारी है
लालू जी के साथ खड़ा एक-एक बिहारी है।
आदरणीय लालू जी सदा उनसे लड़े है जो लोगों को दबाते है,सताते है और आपस में लड़ाते है।
निसंदेह, देर-सवेर जीत न्याय की ही होगी। हम सब संघियों से डरने वाले नहीं है। https://t.co/v56t31ovKJ
ലാലു പ്രസാദ് യാദവിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും കാലിത്തീറ്റ കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷാവിധി പുറപ്പെടുവിക്കാനിരിക്കെയാണ് പ്രിയങ്കയുടെ പ്രതികരണം. ലാലു മുഖ്യമന്ത്രിയായിരിക്കെ, സർക്കാർ ട്രഷറിയില്‍ നിന്ന് 139 കോടി രൂപ നിയമവിരുദ്ധമായി പിന്‍വലിച്ചെന്നാണ് അഞ്ചാമത്തെ കേസ്.
Adjust Story Font
16