Quantcast

ഉത്തർപ്രദേശിൽ സഖ്യത്തിന് കോൺഗ്രസ് തയാറെന്ന് പ്രിയങ്ക ഗാന്ധി

' ഞാനിവിടെ ഉണ്ടായാൽ മാധ്യമങ്ങൾ കോൺഗ്രസിനെ ഫോക്കസ് ചെയ്യുന്നു. ഞാൻ മാറിനിന്നാൽ നിങ്ങളുടെ ഫോക്കസും മാറുന്നു. പക്ഷേ ഞങ്ങളുടെ പ്രവർത്തനത്തെ അത് ബാധിക്കുന്നില്ല, അത് എപ്പോഴും മുന്നോട്ടു പോവുക തന്നെചെയ്യും.

MediaOne Logo

Web Desk

  • Updated:

    2021-07-18 13:13:16.0

Published:

18 July 2021 12:57 PM GMT

ഉത്തർപ്രദേശിൽ സഖ്യത്തിന് കോൺഗ്രസ് തയാറെന്ന് പ്രിയങ്ക ഗാന്ധി
X

അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിന് തയാറെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.

സഖ്യത്തെയെല്ലാം കുറിച്ച് സംസാരിച്ച് തുടങ്ങാനായിട്ടില്ല, അതേസമയം സഖ്യസാധ്യതകൾ കോൺഗ്രസ് തള്ളിക്കളയുന്നില്ലെന്നും സഖ്യസാധ്യത മുന്നോട്ട് വയ്ക്കുന്നതിൽ കോൺഗ്രസിന് തുറന്ന മനസാണ് ഉള്ളതെന്നും അവർ പറഞ്ഞു. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താൻ ആദ്യം ചെയ്യാൻ ഉദേശിക്കുന്നതെന്നും പാർട്ടിക്കാണ് പ്രഥമ പരിഗണനയെന്നും അവർ വ്യക്തമാക്കി.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി അവിടെ ക്യാമ്പ് ചെയ്താണ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ' ഞാനിവിടെ ഉണ്ടായാൽ മാധ്യമങ്ങൾ കോൺഗ്രസിനെ ഫോക്കസ് ചെയ്യുന്നു. ഞാൻ മാറിനിന്നാൽ നിങ്ങളുടെ ഫോക്കസും മാറുന്നു. പക്ഷേ ഞങ്ങളുടെ പ്രവർത്തനത്തെ അത് ബാധിക്കുന്നില്ല, അത് എപ്പോഴും മുന്നോട്ടു പോവുക തന്നെചെയ്യും.

കഴിഞ്ഞ 32 വർഷങ്ങളായി യുപിയിൽ ഞങ്ങൾ അധികാരത്തിന് പുറത്താണ്. അതുകൊണ്ടു തന്നെ പാർട്ടി സംവിധാനവും ദുർബലമാണ്. അത് തിരികെകൊണ്ടുവരാൻ വലിയ ഊർജം ആവശ്യമുണ്ട്. പ്രിയങ്ക കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ കോൺഗ്രസ് സേവാദൾ പുനരുജീവിപ്പിക്കാനും പ്രിയങ്ക ഗാന്ധിക്ക് പദ്ധതികളുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.

TAGS :

Next Story