'കസ്റ്റഡിയിലാണ്, എന്നാലും ഒരു സെല്‍ഫിയെടുത്തോട്ടെ?' പുഞ്ചിരിയോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക
തന്നെ കസ്റ്റഡിയിലെടുത്ത യു.പി പൊലീസിനോട് രൂക്ഷമായി പ്രതികരിക്കുമ്പോഴും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് കസ്റ്റഡില്‍ മരിച്ച അരുണ്‍ എന്ന ശുചീകരണ തൊഴിലാളിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞത്.
തന്നെ തടഞ്ഞ യു.പി പൊലീസിനോട് ക്ഷുഭിതയായി ചോദ്യങ്ങള്‍ ചോദിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ ചില വനിതാ ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തോട്ടെ എന്നുചോദിച്ച് പ്രിയങ്കയെ സമീപിച്ചു. പുഞ്ചിരിയോടെ വനിതാ ഉദ്യോഗസ്ഥരെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക അനുമതി നല്‍കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് യു.പി പൊലീസ് പ്രിയങ്കയെ വിടാതെ പിന്തുടര്‍ന്ന് തടയുമ്പോഴും വനിതാ ഉദ്യോഗസ്ഥര്‍ പ്രിയങ്കയോട് ചേര്‍ന്നുനിന്നതെന്ന് ശ്രദ്ധേയമാണ്.
തന്നെ കുറേനേരം തടഞ്ഞുവെച്ച യു.പി പൊലീസിനോട് രൂക്ഷമായാണ് പ്രിയങ്ക പ്രതികരിച്ചത്- 'ഞാന്‍ വീട്ടിലാണെങ്കില്‍ പ്രശ്നമില്ല. ഓഫീസില്‍ പോവുകയാണെങ്കിലും ഓകെ. പക്ഷേ ഞാന്‍ വേറെ എവിടെയെങ്കിലും പോവാനിറങ്ങിയാല്‍ പൊലീസ് ഈ 'തമാശ' തുടങ്ങും. ഇത് പരിഹാസ്യമാണ്. ജനങ്ങളെയും ബാധിക്കുന്നു. എത്ര പേര്‍ ഗതാഗതക്കുരുക്കിലായെന്ന് നോക്കൂ'- പ്രിയങ്ക ഗാന്ധി പറഞ്ഞു.
'എവിടെ പോകാനും ഞാന്‍ അനുമതി വാങ്ങണോ' എന്നായിരുന്നു പ്രിയങ്കയുടെ മറ്റൊരു ചോദ്യം. ഇത് ക്രമസമാധാന പ്രശ്നമാണെന്നായിരുന്നു പൊലീസ് ഓഫീസറുടെ മറുപടി.
'എന്താണ് പ്രശ്നം? ഒരാള്‍ മരിച്ചു. ക്രമസമാധാന പ്രശ്നമെന്താണ്? സര്‍ക്കാര്‍ എന്തിനെയാണ് ഭയക്കുന്നത്? പറയൂ'- പ്രിയങ്ക മറുപടി നല്‍കി.
ആഗ്രയില്‍ അരുണ്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചു എന്നായിരുന്നു പൊലീസിന്‍റെ ആരോപണം. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായിരുന്നു അരുണ്‍.
ചോദ്യംചെയ്യലിനിടെ ആരോഗ്യം മോശമായ അരുണ്‍ മരിച്ചു എന്നാണ് പൊലീസിന്‍റെ വിശദീകരണം. അരുണിന്‍റെ കുടുംബത്തെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞത്. യു.പി പൊലീസ് പറയുന്നത് ആവശ്യമായ അനുമതിയില്ലാതെയാണ് പ്രിയങ്ക എത്തിയത് എന്നാണ്. പിന്നീട് പ്രിയങ്ക ഉള്‍പ്പെടെ നാലു പേര്‍ക്ക് അരുണിന്‍റെ വീട് സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചു.
പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത് യു.പി പൊലീസിലെ വനിതാ ഉദ്യോഗസ്ഥർയു ആർ അണ്ടർ കസ്റ്റഡി... പക്ഷേ ഒരു സെൽഫി... പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത് യു.പി പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ
Posted by MediaoneTV on Wednesday, October 20, 2021
Adjust Story Font
16