Quantcast

'ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി, ഇളക്കിമറിച്ച് ദുൽഖറിന്റെ പുതിയ ലുക്ക്‌ ഒപ്പം ബൈജൂസും'|TwitterTrending |

ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് പ്രിയങ്ക ഗാന്ധി വേദിയിലെത്തിയതും ബൈജൂസ് ഓഫീസിലും വീടുകളിലും ഇ.ഡിയുടെ റെയ്ഡുമൊക്കെയാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്‌

MediaOne Logo

Web Desk

  • Published:

    29 April 2023 4:07 PM GMT

Priyanka Ghandhi- DQ- Raveendra Baiju
X

പ്രിയങ്ക ഗാന്ധി- ദുല്‍ഖര്‍ സല്‍മാന്‍- രവീന്ദ്ര ബൈജു

ഗുസ്തി താരങ്ങൾക്ക് പിന്തുണയേറുന്നു, ഒപ്പം പ്രിയങ്ക ഗാന്ധിയും(#IStandWithMyChampions)

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ജന്തർമന്തറിൽ. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ സമരം തുടരുന്ന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ളവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ ഡൽഹി ജന്തർമന്തറിലെ സമരവേദിയിലാണ് പ്രിയങ്ക എത്തിയത്. ഗുസ്തി ബ്രിജ് ഭൂഷണിനെതിരേ ഡൽഹി പോലീസ് കഴിഞ്ഞ ദിവസം രണ്ട് കേസുകൾ ഫയൽ ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്നായിരുന്നു നടപടി.

ഗുസ്തി താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി പി.ടി ഉഷ(#PTUsha)

ഗുസ്തി താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ. ഇതിനൊക്കെ എന്ത് പറയാനാ എന്നും ആരെയും താന്‍ വിശ്വസിക്കില്ല എന്നുമായിരുന്നു പിടി ഉഷയുടെ പ്രതികരണം. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ആരോപണത്തില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിടി ഉഷ വിമര്‍ശിച്ചിരുന്നു. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.

മികച്ച ബാറ്റിങുമായി ഗുർബാസും റസലും: പൊരുതാവുന്ന സ്‌കോറുമായി കൊൽക്കത്ത (##KKRvsGT #KKRvGT #IPL2023)

വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഫ്ഗാൻ ബാറ്റർ റഹ്മത്തുള്ള ഗുർബാസിന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ . 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് കൊൽക്കത്ത നേടിയത്. 39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.

100ാം മത്സരം റാഷിദ് ഖാന് സുഖകരമല്ല...(#RashidKhan)

കരിയറിലെ നൂറാം ഐ.പി.എൽ മത്സരം കളിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവരുടെ തട്ടകത്തിലായിരുന്നു റാഷിദ് ഖാന്റെ 100ാം മത്സരം. ഒരുപക്ഷേ റാഷിദ് ഖാൻ മറക്കാനാഗ്രഹിക്കുന്ന മത്സരമായിരിക്കും ഇത്. കാരണം മറ്റൊന്നുമല്ല, റൺസ് വിട്ടുകൊടുക്കുന്നതിൽ ധാരാളിയായിരുന്നു താരം. നാലും ഓവറും എറിഞ്ഞ റാഷിദ് ഖാൻ ഇന്ന് വിട്ടുകൊടുത്തത് 54 റൺസ്! ടി20 ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള റാഷിദ് ഖാനെ ഇന്ന് ഒരുനിലക്കും ബഹുമാനിക്കാൻ കൊൽക്കത്തൻ ബാറ്റർമാർ തയ്യാറായില്ല.

മലയാളത്തിൻ്റെ സ്റ്റൈലിഷ് യൂത്ത് ഐക്കൺ ദുൽഖറിൻ്റെ പുത്തൻ ലുക്ക്(#DulquerSalmaan)

ദുൽഖർ സൽമാന്റെ പുതിയ ചിത്രങ്ങളാണ് ട്വിറ്ററില്‍ തരംഗമായത്. താരം തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്. ഇതോടെ ദുൽഖർസൽമാനെച്ചുറ്റിപ്പറ്റിയുള്ള പോസ്റ്റുകളും ഈ ചിത്രങ്ങളും സജീവമായി. കിങ് ഓഫ് കൊത്തയാണ് മലയാളത്തിൽ ദുൽഖറിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം.

ബൈജൂസ് ഓഫീസിലും വീടുകളിലും ഇഡി റെയ്ഡ്; വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ പരിശോധന(#Byjus)

മലയാളി സംരംഭകനും ബൈജൂസ് എഡ്യുടെക് പ്ലാറ്റ്ഫോം സ്ഥാപകനും സിഇഒയുമായി ബൈജു രവീന്ദ്രനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം. തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് ബൈജൂസ് പ്രവര്‍ത്തിക്കുന്നത്. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.

ഇര്‍ഫാന്‍ ഖാനെ ഓര്‍ത്ത് ചലച്ചിത്രപ്രേമികള്‍(#IrfanKhan )

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ഇർഫാൻ ഖാൻ. വേഷമിടുന്ന കഥാപാത്രത്തിലേക്ക്​ സ്വയം കടന്നുചെന്ന് ഏറ്റവും സ്വാഭാവികമായ അഭിനയം കൊണ്ട് ലോക സിനിമയിൽ ശ്രദ്ധേയനായ ഇർഫാൻ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. 30 വർഷത്തെ സിനിമ ജീവിതത്തിന് യാത്ര പറഞ്ഞാണ് ഇർഫാൻ ഇന്ത്യൻ സിനിമ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി 2020-ൽ വിടപറഞ്ഞത്. ഇതിനിടയിൽ ദേശീയ പുരസ്കാരം, ഏഷ്യൻ ഫിലിം അവാർഡ്, പദ്മശ്രീ എന്നിങ്ങനെ ഒട്ടനവധി ബഹുമതികൾ

തനിക്കോ ബച്ചനോ ഷാരൂഖിനോ പറ്റാത്തത് ബാലയ്യയ്ക്ക് പറ്റും; ബാലകൃഷ്ണയെ പുകഴ്ത്തി രജിനികാന്ത് (#Rajinikanth )

തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് രജിനികാന്തും നന്ദമൂരി ബാലകൃഷ്ണയും. ഇരുവർക്കും ആരാധകർ ഏറെയാണ്. ബാലകൃഷ്ണയുടെ പിതാവും നടനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ നന്ദമൂരി താരക രാമ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ രണ്ടുദിവസം മുമ്പാണ് വിജയവാഡയിൽ നടന്നത്. ഈ ചടങ്ങിൽ പങ്കെടുത്ത രജിനീകാന്ത് ബാലകൃഷ്ണയേക്കുറിച്ചുപറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. താനുൾപ്പെടെയുള്ള നടന്മാർക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ബാലകൃഷ്ണ സ്ക്രീനിൽ ചെയ്യുമ്പോൾ വിശ്വാസ്യത വരുന്നുവെന്ന് രജിനി പറഞ്ഞു.

എ.എന്‍.ഐക്ക് പിന്നാലെ എന്‍.ഡി.ടി.വിയുടെയും ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; ആഘോഷമാക്കി നെറ്റിസണ്‍സ്(#ANInews #NDTV)

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ഇംഗ്ലീഷ് വാര്‍ത്താ മാധ്യമമായ എന്‍.ഡി.ടി.വിയുടെ ട്വിറ്റര്‍ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യാനിടയാക്കിയ കാരണം വ്യക്തമല്ല. 2009 മുതല്‍ ഉപയോഗിച്ചുവന്നിരുന്ന ട്വിറ്റര്‍ ഹാന്‍ഡിലായിരുന്നു തങ്ങളുടേതെന്നും തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നും എന്‍.ഡി.ടി.വി ഇന്ത്യ(@ndtvindia) ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തു ട്വിറ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story