രാഷ്ട്രീയലക്ഷ്യത്തോടെ നിയമവാഴ്ചകൊണ്ട് കളിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല: പ്രിയങ്കാ ഗാന്ധി
കുറ്റവാളികൾക്ക് എറ്റവും കഠിനമായ ശിക്ഷതന്നെ ലഭിക്കണം. പക്ഷേ, അത് രാജ്യത്തെ നിയമം അനുസരിച്ചാവണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു
ന്യൂഡൽഹി: രാഷ്ട്രീയലക്ഷ്യത്തോടെ നിയമവാഴ്ചകൊണ്ട് കളിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കുറ്റവാളികൾക്ക് എറ്റവും കഠിനമായ ശിക്ഷതന്നെ ലഭിക്കണം. പക്ഷേ, അത് രാജ്യത്തെ നിയമം അനുസരിച്ചാവണമെന്നും അവർ ട്വീറ്റ് ചെയ്തു. യു.പിയിൽ മാഫിയാ തലവനും എസ്.പി മുൻ എം.പിയുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
ശനിയാഴ്ച രാത്രിയാണ് അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റു മരിച്ചത്. ഇരുവരെയും വൈദ്യപരിശോധനക്കായി പ്രയാഗ്‌രാജിൽ എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ കൊലയാളികൾ വെടിവെച്ചുകൊല്ലുകയായിരുന്നു.
''നമ്മുടെ രാജ്യത്തെ നിയമം ഭരണഘടനയിൽ എഴുതിയിട്ടുണ്ട്. ഈ നിയമം പരമപ്രധാനമാണ്. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണം. പക്ഷേ അത് രാജ്യത്തെ നിയമത്തിന് അനുസരിച്ചാവണം. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമവാഴ്ചയോ നിയമസംവിധാനത്തെയോ ലംഘിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല''-പ്രിയങ്ക ട്വീറ്റ് ചെയ്തു.
हमारे देश का क़ानून संविधान में लिखा गया है, यह क़ानून सर्वोपरि है। अपराधियों को कड़ी से कड़ी सजा मिलनी चाहिए, मगर देश के क़ानून के तहत होनी चाहिए।
— Priyanka Gandhi Vadra (@priyankagandhi) April 16, 2023
किसी भी सियासी मक़सद से क़ानून के राज और न्यायिक प्रक्रिया से खिलवाड़ करना या उसका उल्लंघन करना हमारे लोकतंत्र के लिए सही नहीं है।
പ്രശസ്തരാവാൻ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് അതീഖിന്റെ കൊലയാളികൾ പൊലീസിനോട് പറഞ്ഞത്. അതീഖിന്റ മകൻ അസദിനെ ഏപ്രിൽ 13ന് ഝാൻസിയിൽവെച്ച് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും ആരോപണമുയരുന്നുണ്ട്.
Adjust Story Font
16