Quantcast

എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ല; നിയമസഹായം തേടാൻ അനുവദിക്കുന്നില്ലെന്ന് പ്രിയങ്ക

സമാധാനഭംഗം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രിയങ്കയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    5 Oct 2021 2:27 PM GMT

എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ല; നിയമസഹായം തേടാൻ അനുവദിക്കുന്നില്ലെന്ന് പ്രിയങ്ക
X

എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇതുവരെ എഫ്.ഐ.ആറിന്റെ പകർപ്പ് നൽകുകയോ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ല. നിയമസഹായം തേടാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ലംഖിപൂരിൽ കേന്ദ്രമന്ത്രിയുടെ കാർ കയറ്റി കൊലപ്പെടുത്തിയ കർഷകരെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാധാനഭംഗം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രിയങ്കയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

കർഷകരെ കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്ക ജയിലിൽ നിരാഹാര സമരത്തിലാണ്. നിരാഹാരം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം ആവശ്യപ്പെട്ടെങ്കിലും കർഷകരെ കാണാൻ അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവർ.

TAGS :

Next Story