ഡൽഹിയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; സുരക്ഷ ശക്തമാക്കിപൊലീസ്
മെട്രോ സ്റ്റേഷനുകളിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ സംബന്ധിച്ച് സ്‌പെഷ്യൽ അന്വേഷണം നടത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു
ഡൽഹി: ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളുടെ ചുവരിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കിപൊലീസ്. ജി20 ഉച്ചകോടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ മാളുകളിലും, മാർക്കറ്റുകളിലും, വെബ്‌സൈറ്റുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.
മെട്രോ സ്റ്റേഷനുകളിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ സംബന്ധിച്ച് സ്‌പെഷ്യൽ അന്വേഷണം നടത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. പൊലീസ് പട്ടികയിൽ ഉള്ള സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകരുടെ വിവരങ്ങളും പോലീസ് ശേഖരിക്കും. ശിവജി പാർക്, മാദിപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ് എന്നീ സ്റ്റേഷനുകളിലേ ചുവരെഴുത്ത് ദൃശ്യങ്ങൾ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അടുത്ത മാസം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20ക്ക് എതിരെയും ചുവരെഴുത്തിൽ പരാമർശമുണ്ട്. ചുവരെഴുത്തുകൾ മായ്ച്ച ഡൽഹി പോലീസ് സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി അന്വേഷണം ആരംഭിച്ചു. ഖലിസ്ഥാൻ രാജ്യം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെയുമായിരുന്നു ചുവരെഴുത്തുകൾ. പിന്നാലെ, ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട നഗരങ്ങളിൽ പോലീസ് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്.
Adjust Story Font
16