കെജ്‌രിവാളിന്റെ ചിത്രത്തിൽ ബിയർ ഒഴിച്ച് പ്രതിഷേധം; ഡൽഹി കോടതിവളപ്പിൽ നാടകീയ രംഗങ്ങൾ
പ്രതിഷേധം മദ്യനയ അഴിമതി കേസിൽ വാദം കേൾക്കുന്ന റൗസ് അവന്യൂ കോടതിക്ക് പുറത്ത്
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രത്തിൽ ബിയർ ഒഴിച്ച് പ്രതിഷേധവുമായി അഭിഭാഷകൻ. മദ്യനയ അഴിമതി കേസിൽ വാദം കേൾക്കുന്ന റൗസ് അവന്യൂ കോടതിക്ക് പുറത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ വാദം പൂർത്തിയായ കേസ് വിധി പറയാൻ മാറ്റി.
കോടതിമുറിയിലെ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് കേസ് വിധി പറയാൻ മാറ്റിയത്. കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് ഇ ഡി സംസാരിച്ചത്.
ഇഡി അഭിഭാഷകനോട് സംസാരിക്കാൻ സമയമനുവദിക്കണമെന്നാവശ്യപ്പെട്ട കെജ്‌രിവാൾ തനിക്കെതിരെ ഒരു ആരോപണവും ഇല്ലെന്ന് പറഞ്ഞു.
ഒരു കോടതിയും തന്നെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ല എന്നു പറഞ്ഞ ഡൽഹി മുഖ്യമന്ത്രി ഇഡിക്കെതിരെ രൂക്ഷവിമർശനവുമുന്നയിച്ചു. ഇഡി തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതന്നറിയില്ലെന്ന് അദ്ദേഹം വാദിച്ചു. തന്റെ പേര് പറയാൻ പ്രതികളെ നിരബന്ധിക്കുകയാണുണ്ടായതെന്നും കെജ്‌രിവാൾ പറഞ്ഞു.
തുടർന്ന് കെജ്‌രിവാൾ തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തെക്കുറിച്ചും സംസാരിച്ചു.
കെജ്‌രിവാളിന്റെ വാദത്തിനെതിരെ രൂക്ഷവിമർശനവുമായി ഇഡിയും രംഗത്തുവന്നു. അഴിമതി പണമായി നേതാവ് 100 കോടി വാങ്ങിയെന്ന് ഇഡി പറഞ്ഞു. തെരഞ്ഞെടുപ്പ് ബോണ്ടും മദ്യനയവുമായി ബന്ധമില്ലെന്നും ഇഡി കൂട്ടിച്ചേർത്തു.
Adjust Story Font
16