കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾക്ക് സ്‌റ്റേ
റദ്ദാക്കണമെന്ന ഹരജി കർണാടക ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സിദ്ധരാമയ്യ സുപ്രിം കോടതിയെ സമീപിച്ചത്
സിദ്ധരാമയ്യ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾക്ക് സ്‌റ്റേ. സുപ്രിം കോടതിയാണ് സ്റ്റേ നൽകിയത്. 2022ൽ ബി.ജെ.പി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.ഫെബ്രുവരി ആറിന് കേസ് റദ്ദാക്കണമെന്ന ഹരജി കർണാടക ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സിദ്ധരാമയ്യ സുപ്രിം കോടതിയെ സമീപിച്ചത്.
സിദ്ധരാമയ്യക്കും കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാല, സംസ്ഥാന മന്ത്രിമാരായ എം ബി പാട്ടീൽ, രാമലിംഗ റെഡ്ഡി എന്നിവർക്കും 10,000 രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. മാര്‍ച്ച് 6ന് പ്രത്യേക കോടതിയില്‍ ഹാജരാകാനും നിര്‍ദേശം നല്‍കി.
കരാറുകാരന്‍ സന്തോഷ് പാട്ടീലിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുന്‍ സംസ്ഥാന മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തിയ സമരത്തിന്‍റെ പേരിലാണ് കേസ്. സിദ്ധരാമയ്യക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ എം.ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് മറ്റ് പ്രതികള്‍.
Adjust Story Font
16