'പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കും'; സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലിൽ കെ. മുരളീധരൻ
''ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും''
ഡല്‍ഹി: നാഷണൽ ഹെറാൾഡ്‌കേസിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ മുരളീധരൻ എംപി. പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കും. എതിരഭിപ്രയാമുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളോട് പാർലമെന്റിൽ ഹാജരാകാനും സഭയിൽ വിഷയമുന്നയിക്കാനുമാണ് ആവശ്യപ്പട്ടത്. ഞങ്ങൾ പറയുന്നത് പഞ്ചപുച്ഛമടക്കി അനുസരിക്കുക എന്നതാണ് സർക്കാറിന്റെ നിലപാട്. അതിനെ തങ്ങൾ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ മായി വേട്ടയാടുകയാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതികരണം.
അതേസമയം പതിനൊന്ന് മണിയോടുകൂടി സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച പൊലീസ് വിജയ്ചൌക്കിലേക്കുള്ള വഴിയും അടച്ചു.
കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനും മുൻപ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. എന്നാൽ കോവിഡ് ബാധയെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ജൂൺ 21നും പിന്നീട് ജൂലൈ 21നും ഇഡി സമയം നൽകി.
നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നു എന്നാണ് കേസിലെ ആരോപണം.
സോണിയാഗാന്ധിയുടെ വസതിയിൽ ഇന്നലെ രാത്രി കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നിരുന്നു. മല്ലികാർജുൻ ഖാർഗെയ്ക്കും പവൻ ബൻസാലിനും പിന്നാലെ അഞ്ച് ദിവസമാണ് രാഹുൽ ഗാന്ധിയെ ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തത്. അഞ്ച് ദിവസവും ഡൽഹിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Adjust Story Font
16