Quantcast

'പബ്‍ജി നിരോധിച്ചത് അതുകൊണ്ട്'; കാരണം വെളിപ്പെടുത്തി കേന്ദ്രം

ഇന്ത്യൻ കഥകളും പശ്ചാത്തലവും ആധാരമായുള്ള ഗെയിമുകൾ വരണമെന്ന നിലപാടാണ് തനിക്കും പ്രധാനമന്ത്രിക്കുമുള്ളതെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ

MediaOne Logo

Web Desk

  • Published:

    27 Jun 2023 11:45 AM GMT

Union Minister Rajeev Chandrasekhar reveals the reasons why the government decided to ban PUBG in India, PUBG ban in India reasons, PUBG ban in India reasons, Rajeev Chandrasekhar about PUBG ban in India, PUBG ban
X

ന്യൂഡൽഹി: ഇന്ത്യയിൽ വിഡിയോ ഗെയിമായ 'പബ്ജി' നിരോധിക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്രം. പബ്ജി നിരോധനം പൗരന്മാരോടുള്ള ഉത്തരവാദിത്തം നിർവഹിച്ചതാണെന്ന് കേന്ദ്ര ഐ.ടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യൂട്യൂബർ രൺവീർ അലഹ്ബാദിയ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കാരണം വെളിപ്പെടുത്തിയത്.

പൗരന്മാർക്കായി ഇന്റർനെറ്റ് സുരക്ഷിതവും വിശ്വസ്തവുമായി നിലനിർത്തൽ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. 'മാറ്റങ്ങളെയും ലോകത്തെങ്ങുമുള്ള യുവാക്കൾ ചെയ്യുന്നതുമെല്ലാം നമുക്ക് ഇഷ്ടമാണ്. എന്നാൽ, കാര്യങ്ങൾ അപകടകരമോ ചീത്തയോ വിശ്വസിക്കാൻ കൊള്ളാത്തതോ അല്ലെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്തവും ഞങ്ങൾക്കുണ്ട്.'-രാജീവ് ചന്ദ്രശേകർ വ്യക്തമാക്കി.

ചില കാര്യങ്ങളിൽ സർക്കാർ ഇടപെട്ട് നല്ലതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്തുകൊണ്ടത് നല്ലതല്ലെന്നതിനും സുതാര്യമായൊരു മാനദണ്ഡം സർക്കാർ നിശ്ചയിക്കും. 120 കോടി ഇന്ത്യക്കാർക്കും ഇന്റർനെറ്റ് സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഗെയിമിന്റെ നിരോധനം പിൻവലിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. അതിനാൽ, ബാറ്റിൽഗ്രൗണ്ട് ഗെയിമിന്റെ ഫോർമാറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം സന്തോഷത്തിലാണ്. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഇന്ത്യൻ നിർമിത ഗെയിമുകൾക്ക് പ്രോത്സാഹനം നൽകും. ഇന്ത്യൻ കഥകളും പശ്ചാത്തലവും ആധാരമായുള്ള ഗെയിമുകൾ വരണമെന്ന നിലപാടാണ് തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ളതെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Summary: Union Minister Rajeev Chandrasekhar reveals the reasons why the government decided to ban PUBG in India

TAGS :
Next Story