വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകവുമില്ല; സ്കൂള്‍ യൂണിഫോമില്‍ സൈക്കിള്‍ ചവിട്ടി ഡി.എം.കെ എം.എല്‍.എമാര്‍ നിയമസഭയില്‍
സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് യൂണിഫോം, സൈക്കിൾ, ലാപ്‌ടോപ് എന്നിവ നൽകുന്നതിലെ കാലതാമസം, സ്‌കൂൾ ബസുകളുടെ ഓപ്പറേഷൻ എന്നിവയും ഡി.എം.കെ, കോൺഗ്രസ് അംഗങ്ങൾ ഉന്നയിച്ചു
യൂണിഫോം ധരിച്ച് നിയമസഭയിലെത്തിയ എം.എല്‍.എമാര്‍
പുതുച്ചേരി: അധ്യയന വര്‍ഷം തുടങ്ങി എട്ടു മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകവും വിതരണം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി ഡി.എം.കെ എം.എല്‍.എമാര്‍. പ്രതിഷേധ സൂചകമായ സ്കൂള്‍ യൂണിഫോമും ഐഡി കാര്‍ഡും ധരിച്ച് സൈക്കിള്‍ ചവിട്ടിയാണ് എം.എല്‍.എമാര്‍ സഭയിലെത്തിയത്.
സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് യൂണിഫോം, സൈക്കിൾ, ലാപ്‌ടോപ് എന്നിവ നൽകുന്നതിലെ കാലതാമസം, സ്‌കൂൾ ബസുകളുടെ ഓപ്പറേഷൻ എന്നിവയും ഡി.എം.കെ, കോൺഗ്രസ് അംഗങ്ങൾ ഉന്നയിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് മുഖ്യമന്ത്രി എൻ രംഗസാമിയും മന്ത്രിമാരും മറുപടി നൽകാത്തതിനെ തുടർന്ന് രണ്ട് കോൺഗ്രസ് അംഗങ്ങളായ എം വൈദ്യനാഥനും രമേഷ് പറമ്പത്തും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.ഡിഎംകെ അംഗങ്ങൾ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടർന്നു, സ്പീക്കർ ആർ സെൽവം അടുത്ത കാര്യത്തിലേക്ക് നീങ്ങി, തുടർന്ന് ആറ് ഡിഎംകെ അംഗങ്ങളായ ശിവ, എഎംഎച്ച് നസീം, അനിബാൽ കെന്നഡി, ആർ സമ്പത്ത്, ആർ സെന്തിൽ കുമാർ, എം. നാഗത്യാഗരാജൻ എന്നിവരും വാക്കൗട്ട് നടത്തി.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയില്‍ സര്‍ക്കാരിന് താല്‍പര്യമെന്ന് എം.എല്‍.എമാര്‍ ആരോപിച്ചു. ബി.ജെ.പി-എ.ഐ.എന്‍.ആര്‍.സി സഖ്യ സര്‍ക്കാരിന്റെ വിദ്യാര്‍ഥികളോടുള്ള നിലപാടില്‍ അപലപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ അവഗണനയാണ് കാണിക്കുന്നതെന്നും. എത്രയും പെട്ടത് വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമും ലാപ്‌ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
വിളവെടുപ്പ് സമയത്ത് കനത്ത മഴയിൽ കൃഷിനാശം വിലയിരുത്താനും കർഷകർക്ക് ആശ്വാസം നൽകാനും സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ഡി.എം.കെ അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കാരയ്ക്കലിൽ നിന്നുള്ള എ.എം.എച്ച് നസീം ആവശ്യപ്പെട്ടു. ഉടൻ തന്നെ സ്വതന്ത്ര അംഗം പി ശിവയും എഴുന്നേറ്റ് ഇതേ ആവശ്യം ഉന്നയിച്ചു.
Adjust Story Font
16