Quantcast

"എന്‍റെ വീട്ടില്‍ നിന്നാണോ പണം കണ്ടെത്തിയത്?"; കെജ്‍രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി

ചന്നിയുടെ മരുമകന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആറ് കോടിയിലധികം രൂപ കഴിഞ്ഞ ദിവസം ഇ.ഡി പിടിച്ചെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-22 11:05:08.0

Published:

21 Jan 2022 12:53 PM GMT

എന്‍റെ വീട്ടില്‍ നിന്നാണോ പണം കണ്ടെത്തിയത്?; കെജ്‍രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി
X

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നി. അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് ചന്നിയുടെ മരുമകന്റേയും സുഹൃത്തുക്കളുടേയും വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ചന്നി സത്യസന്ധനായ ആളല്ല എന്ന് കെജ്‍രിവാള്‍ ട്വിറ്ററിൽ കുറിച്ചു.


കെജ്‍രിവാളിനെതിരെ മാനനഷ്ടക്കേസ് കോടുക്കുമെന്നും പാർട്ടിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ചന്നി പറഞ്ഞു. സത്യസന്ധതയില്ലാത്ത മനുഷ്യൻ എന്ന് വിളിക്കുന്നതിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് കെജ്‍രിവാള്‍ ശ്രമിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'നോട്ടുകെട്ടുകൾക്ക് താഴെ എന്റെ ഫോട്ടോ എന്തിനാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്, എന്നെ എന്തിനാണ് നിങ്ങൾ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത്? എന്റെ കയ്യിൽ നിന്നാണോ ഇ.ഡി പണം കണ്ടെത്തിയത്? എന്റെ വീട്ടിലാണോ ഇ.ഡി റെയ്ഡ് നടത്തിയത്? ചന്നി ചോദിച്ചു.

ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്ന് ചരൺജീത് സിങ്ങ് ചന്നി തോൽക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ ഇത്രയും നോട്ടുകൾ എണ്ണുന്നത് കണ്ട് തങ്ങൾ ഞെട്ടിയെന്നും കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

TAGS :

Next Story