300 കോടിയുടെ ബിറ്റ്‌കോയിന് വേണ്ടി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; പൊലീസ് കോൺസ്റ്റബിളടക്കം എട്ടുപേർ അറസ്റ്റിൽ
സൈബർ ക്രൈം സെല്ലിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാപാരിയുടെ കൈയിൽ ബിറ്റ്കോയിൻ ഉണ്ടെന്ന് പ്രതി മനസിലാക്കിയത്
300 കോടി രൂപയുടെ ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസി സ്വന്തമാക്കാൻ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസുകാരനുൾപ്പെടെ എട്ടുപേർ പിടിയിൽ. പൂനെയിലെ പിംപ്രി ചിഞ്ച്വാദിലാണ് സംഭവം.ദിലീപ് തുക്കാറാം ഖണ്ഡാരെ, സുനിൽ റാം ഷിൻഡെ, വസന്ത് ശ്യാംറാവു ചവാൻ, ഫ്രാൻസിസ് തിമോത്തി ഡിസൂസ, മയൂർ മഹേന്ദ്ര ഷിർക്കെ, പ്രദീപ് കാശിനാഥ് കേറ്റ്, , നിക്കോ രാജേഷ് ബൻസാൽ, ഷിരിഷ് ചന്ദ്രകാന്ത് ഖോട്ട് എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ ദിലീപ് തുക്കാറാം ഖണ്ഡാരെ പൊലീസ് കോൺസ്റ്റബിളാണ്. ഇയാൾ പൂനെ സൈബർ ക്രൈം സെല്ലിൽ ജോലി ചെയ്യുമ്പോഴാണ് ഷെയർ ട്രേഡറായ വിനയ് നായിക്കിന്റെ പക്കലിൽ 300 കോടി രൂപയുടെ ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസി ഉണ്ടെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ഇയാളെ തട്ടിക്കൊണ്ടുപോകാൻ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നെന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആനന്ദ് ഭോയിറ്റ് പറഞ്ഞു.
ജനുവരി 14 ന് പ്രതികൾ ഖണ്ഡാരെ ഒരു ഹോട്ടലിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഇയാളുടെ സുഹൃത്ത് ഖണ്ഡാരെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. ഇതറിഞ്ഞ പ്രതികൾ ഖണ്ഡാരയെ വഴിയിലുപേക്ഷിക്കുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് ബിറ്റ്‌കോയിനുകൾക്കാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16