Quantcast

ഉദ്ധവ് താക്കറെയുടെ ഭാര്യയെ റാബ്‌റി ദേവിയോട് ഉപമിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്

കാലിത്തീറ്റ കുംഭകോണത്തിൽ ഭർത്താവ് ലാലു പ്രസാദ് രാജിവെക്കേണ്ടി വന്നപ്പോൾ ബിഹാറിൽ റാബ്റി ദേവി ചുമതലയേറ്റത് പോലെ രശ്മി താക്കറെ ഉദ്ധവ് താക്കറെയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന പരിഹസിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.

MediaOne Logo

Web Desk

  • Published:

    7 Jan 2022 3:25 PM GMT

ഉദ്ധവ് താക്കറെയുടെ ഭാര്യയെ റാബ്‌റി ദേവിയോട് ഉപമിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്
X

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യയെ മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയോട് ഉപമിച്ച ബി.ജെ.പി സോഷ്യൽ മീഡിയ സെൽ ഇൻചാർജ് ജിതിൻ ഗജാരിയക്കെതിരെ പുനെ പൊലീസിന്റെ ഐ.ടി സെൽ കേസെടുത്തു. മുംബൈ പൊലീസിന്റെ സൈബർ സെൽ കഴിഞ്ഞ ദിവസം ഗജാരിയയെ നാലര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുനെ പൊലീസ് കേസെടുത്തത്.

ജനുവരി നാലാം തീയതിയാണ് രശ്മി താക്കറെയെ റാബ്റി ദേവിയോട് ഉപമിച്ച് ബി.ജെ.പി നേതാവ് ട്വീറ്റ് ചെയ്തത്. കാലിത്തീറ്റ കുംഭകോണത്തിൽ ഭർത്താവ് ലാലു പ്രസാദ് രാജിവെക്കേണ്ടി വന്നപ്പോൾ ബിഹാറിൽ റാബ്റി ദേവി ചുമതലയേറ്റത് പോലെ രശ്മി താക്കറെ ഉദ്ധവ് താക്കറെയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന പരിഹസിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.

മത, ജാതി വിദ്വേഷം പരത്തുന്ന രീതിയിൽ പ്രചാരണം നടത്തിയതിനും ഗജാരിയക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി സെക്ഷൻ 153എ, 500, 505(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

TAGS :

Next Story