Quantcast

'പുക വലിക്കുന്ന സീത'; പൂനെ യൂണിവേഴ്‌സിറ്റിയിലെ നാടകത്തിൽ ആറു പേർ അറസ്റ്റിൽ

ലളിത കലാ കേന്ദ്ര ഡിപ്പാർട്‌മെന്റ് മേധാവി ഡോ. പ്രവീൺ ഭോലെ അടക്കമുള്ളവരാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    3 Feb 2024 1:54 PM GMT

പൂനെ യൂണിവേഴ്സിറ്റി
X

പൂനെ: പുരാണത്തെ ഉപജീവിച്ച് തയ്യാറാക്കിയ നാടകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൂനെ യൂണിവേഴ്‌സിറ്റി പ്രൊഫസർ അടക്കം ആറു പേർ അറസ്റ്റിൽ. രാംലീല എന്ന നാടകമാണ് വിവാദത്തിന് വഴിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് കളിച്ച നാടകത്തിനെതിരെ എബിവിപിയും യൂണിവേഴ്‌സിറ്റിയിലെ ലളിത കലാ കേന്ദ്രവുമാണ് പരാതി നല്‍കിയത്.

സിഗരറ്റ് വലിക്കുന്ന കഥാപാത്രമായാണ് സീത അരങ്ങിലെത്തിയത്. രാമൻ അതിനെ സഹായിക്കുന്ന കഥാപാത്രമായി വേഷമിട്ടു. ഇരിപ്പിടത്തിലിരുന്ന് കാലിൽ കാൽ കയറ്റി വച്ചാണ് സീത പുക വലിക്കുന്നത്. നാടകം നടക്കുമ്പോൾ തന്നെ ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനകൾ സ്‌റ്റേജിലേക്ക് ഇരച്ചു കയറി പ്രദര്‍ശനം തടസ്സപ്പെടുത്തിയിരുന്നു.

ലളിത കലാ കേന്ദ്ര ഡിപ്പാർട്‌മെന്റ് മേധാവി ഡോ. പ്രവീൺ ഭോലെ, വിദ്യാർത്ഥികളായ ഭവേഷ് പാട്ടിൽ, ജയ് പട്‌നേക്കർ, പ്രഥമേഷ് സാവന്ത്, റിഷികേഷ് ഡാൽവി, യാഷ് ഛിക്ലെ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷാ നിയമത്തിലെ 295 (എ) വകുപ്പു പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിന് പിന്നാലെ ലളിത കലാ കേന്ദ്രത്തിനെതിരെ യുവമോർച്ചയുടെ അക്രമമുണ്ടായി. ജയ് ശ്രീറാം വിളിച്ചെത്തിയ അക്രമികൾ ഫർണിച്ചറുകളും സാധനങ്ങളും അടിച്ചു തകർക്കുകയും കരിയോയിൽ ഒഴിക്കുകകയും ചെയ്തു.

TAGS :

Next Story