Quantcast

ഹിറ്റ് ആൻഡ് റൺ നിയമത്തിലെ വിവാദ ശിക്ഷാ വ്യവസ്ഥകൾ മരവിപ്പിച്ചു

നിയമത്തിനെതിരെ രാ​ജ്യ​വ്യാ​പ​ക​മാ​യി ട്ര​ക്ക്, ലോ​റി ഡ്രൈ​വ​ർ​മാ​ർ തെ​രു​വി​ലി​റ​ങ്ങിയിരുന്നു

MediaOne Logo

Web Desk

  • Published:

    25 Feb 2024 4:09 AM GMT

hit and run strike
X

ഹിറ്റ് ആൻഡ് റൺ നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തിയ സമരം (ഫയൽ ചിത്രം)

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ ഹി​റ്റ് ആ​ൻ​ഡ് റ​ൺ നിയമത്തിലെ വിവാദ ശി​ക്ഷാ വ്യ​വ​സ്ഥ​ക​ൾ മ​ര​വി​പ്പി​ച്ച് കേന്ദ്ര സർക്കാർ. പുതുതായി പ്രാബല്യത്തിൽ വന്ന ക്രിമിനൽ നിയമത്തിലായിരുന്നു ഹിറ്റ് ആൻഡ് റൺ നിയമം ഉൾപ്പെടുത്തിയിരുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106(2) നടപ്പാക്കുന്നത് സർക്കാർ റദ്ദാക്കിയതിനെ ട്രക്ക് ഡ്രൈവർമാരും ട്രാൻസ്​പോർട്ട് കമ്പനികളും വിവിധ സംഘടനകളും സ്വാഗതം ചെയ്തു.

മുഴുവൻ ഗതാഗത മേഖലക്കും ആശ്വാസമാണ് ഈ തീരുമാനമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ്. ശിക്ഷാ വ്യവസ്ഥകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരുന്നതെന്ന് എ.ഐ.എം.ടി.സി ചെയർമാൻ ബൽ മൽകിത് സിങ് പറഞ്ഞു.

പുതിയ വ്യവസ്ഥകൾ ട്രക്ക് ഡ്രൈവർമാർക്കിടയിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരുന്നതെന്ന് ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ പറഞ്ഞു. ട്രക്ക് ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും അവർ പറഞ്ഞു. ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയും തീരുമാനത്തെ സ്വാഗതം ചെയ്തു.

ഹി​റ്റ് ആ​ൻ​ഡ് റ​ൺ നിയമത്തിനെതിരെ രാ​ജ്യ​വ്യാ​പ​ക​മാ​യി ട്ര​ക്ക്, ലോ​റി ഡ്രൈ​വ​ർ​മാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​തെ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ൽ 10 വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കുമെന്നായിരുന്നു വ്യവസ്ഥ. അ​ശ്ര​ദ്ധ​കൊ​ണ്ട് മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ വാ​ഹ​നം ഓ​ടി​ച്ച വ്യ​ക്തി​ക്ക് അ​ഞ്ചു വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും വി​ധി​ക്കാ​ന്‍ നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

ഏ​ത് അ​പ​ക​ട​ത്തി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​ണ് പൊ​തു​മ​നഃ​സ്ഥി​തി​യെ​ന്നും പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം കൊ​ല്ലു​മെ​ന്ന് ഭ​യ​ന്നാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​പ്പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​ണി​മു​ട​ക്കി തെ​രു​വി​ലി​റ​ങ്ങി​യ​ത്. വി​ഷ​യം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ സ​മ​ര​ക്കാ​രു​മാ​യി അ​ടി​യ​ന്ത​ര ച​ർ​ച്ച ന​ട​ത്തി നി​യ​മം ന​ട​പ്പാക്കി​ല്ലെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ അ​പ്പാ​ടെ ​​പൊ​ളി​ച്ചെ​ഴു​തി കൊ​ണ്ടു​വ​ന്ന പു​തി​യ നി​യ​മ​ങ്ങ​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കിയിരുന്നു. 1860ലെ ​​ഇ​​ന്ത്യ​​ന്‍ ശി​​ക്ഷാ​​നി​​യ​​മ​​ത്തി​​ന് (ഐ.​​പി.​​സി) പ​​ക​​രം ഭാ​​ര​​തീ​​യ ന്യാ​​യ​സം​​ഹി​​ത, 1898ലെ ​​ക്രി​​മി​​ന​​ല്‍ ന​​ട​​പ​​ടി​​ച്ച​​ട്ട​​ത്തി​​ന് പ​​ക​​രം (സി.​​ആ​​ര്‍.​​പി.​​സി) ഭാ​​ര​​തീ​​യ നാ​​ഗ​​രി​​ക് സു​​ര​​ക്ഷാ സം​​ഹി​​ത, 1872ലെ ​​ഇ​​ന്ത്യ​​ന്‍ തെ​​ളി​​വ് നി​​യ​​മ​​ത്തി​​ന് പ​​ക​​രം ഭാ​​ര​​തീ​​യ സാ​​ക്ഷ്യ എ​ന്നീ നി​യ​മ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ​ത്.

പു​തി​യ നി​യ​മ​ത്തി​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം അ​ട​ക്കം ​ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഡി​ജി​റ്റ​ല്‍ റെ​ക്കോ​ഡു​ക​ള്‍, ഇ-​മെ​യി​ല്‍, എ​സ്.​എം.​എ​സ്, വെ​ബ്‌​സൈ​റ്റ് തു​ട​ങ്ങി​യ​വ​യി​ലെ വി​വ​ര​ങ്ങ​ള്‍ തെ​ളി​വു​ക​ളാ​യി സ്വീ​ക​രി​ക്കാം. കേ​സ് ഡ​യ​റി, എ​ഫ്‌.​ഐ.​ആ​ര്‍, വി​ധി എ​ന്നി​വ ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്കും. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും രാ​ഷ്ട്ര​ത്തി​നെ​തിരെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ക​ടു​ത്ത ശി​ക്ഷ ന​ല്‍കു​ന്ന വ​കു​പ്പു​ക​ള്‍ പു​തി​യ നി​യ​മ​ത്തി​ലു​ണ്ട്.

TAGS :

Next Story