Quantcast

ക്യൂ നിന്ന് മുഷിയേണ്ട, റേഷൻ ഇനി വീട്ടുപടിക്കലെത്തും; പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ

പലപ്പോഴും ദിവസവേതനക്കാർക്ക് റേഷൻ വാങ്ങാൻ വേണ്ടി മാത്രം തങ്ങളുടെ ജോലി ഒഴിവാക്കേണ്ടിവരാറുണ്ടെന്നും ഇനി അത്തരം സാഹചര്യമുണ്ടാകില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ

MediaOne Logo

Web Desk

  • Updated:

    2022-03-28 11:49:07.0

Published:

28 March 2022 11:42 AM GMT

ക്യൂ നിന്ന് മുഷിയേണ്ട, റേഷൻ ഇനി വീട്ടുപടിക്കലെത്തും; പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ
X

റേഷൻ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ നീക്കവുമായി പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ. മുഖ്യമന്ത്രി ഭഗവന്ത് മൻ ആണ് പ്രഖ്യാപനം നടത്തിയത്. നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും പയർവർഗങ്ങളുമായിരിക്കും ഇനിമുതൽ വിതരണം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.

ഇന്നുമുതൽ റേഷൻ സംവിധാനം മാറ്റുകയാണ്. ഇനി നമ്മുടെ പ്രായമായ അമ്മമാർക്ക് റേഷനുവേണ്ടി മണിക്കൂറുകൾ വരിനിൽക്കേണ്ടിവരില്ല. ആർക്കും തങ്ങളുടെ ദിവസക്കൂലി ഉപേക്ഷിക്കേണ്ടിവരില്ല. റേഷൻ നിങ്ങളുടെ സർക്കാർ നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കും-വിഡിയോ സന്ദേശത്തിൽ ഭഗവന്ത് മൻ പ്രഖ്യാപിച്ചു.

പലപ്പോഴും ദിവസവേതനക്കാർക്ക് റേഷൻ വാങ്ങാൻ വേണ്ടി മാത്രം തങ്ങളുടെ ജോലി ഒഴിവാക്കേണ്ടിവരാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്തുമാത്രം പ്രയാസകരവും ദുഃഖകരവുമായിരിക്കുമത്. എന്നാൽ, ഇനിമുതൽ അത്തരമൊരു സാഹചര്യമുണ്ടാകില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥർ റേഷൻ ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുമെന്നും ഭഗവന്ത് മൻ അറിയിച്ചു. നേരത്തെ ഡൽഹിയിൽ ആം ആദ്മി സർക്കാർ ആരംഭിച്ച പദ്ധതിയാണിതെന്നും എന്നാൽ കേന്ദ്രസർക്കാർ തടയുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പഞ്ചാബിൽ പദ്ധതി വിജയിപ്പിക്കുമെന്നും ഭഗവന്ത് മൻ കൂട്ടിച്ചേർത്തു.

Summary: Punjab Chief Minister Bhagwant Mann said that ration would be provided at the doorsteps of beneficiaries across the State

TAGS :

Next Story