Quantcast

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിയില്‍

ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ എ.എന്‍.ഐയോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    21 July 2022 5:49 AM

Published:

21 July 2022 5:48 AM

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിയില്‍
X

ഡല്‍ഹി: വയറുവേദനയെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ എ.എന്‍.ഐയോട് പറഞ്ഞു.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മന്നിനെ പരിശോധിച്ചപ്പോള്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച സിദ്ദു മൂസെവാലെ വധക്കേസിലെ രണ്ട് പ്രതികളെ വധിച്ചതിനെ തുടര്‍ന്ന് ഗുണ്ടാ ഓപ്പറേഷൻ വിജയകരമായി നടത്തിയതിന് പഞ്ചാബ് പൊലീസിനെയും ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സിനെയും മന്‍ അഭിനന്ദിച്ചിരുന്നു. ജഗ്രൂപ് സിംഗ് രൂപ, മൻപ്രീത് സിംഗ് എന്നിവരെയാണ് വധിച്ചത്. ഇവരില്‍ നിന്നും എകെ 47, പിസ്റ്റൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 16നാണ് എ.എ.പി നേതാവായ മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 111 സീറ്റുകളില്‍ 92 എണ്ണം നേടിയാണ് എ.എ.പി ചരിത്രവിജയം നേടിയത്. ഈയിടെയായിരുന്നു മന്നിന്‍റെ വിവാഹം. ഡോ ഗുർപ്രീത് കൗറിനെയാണ് മന്‍ വിവാഹം കഴിച്ചത്.

TAGS :

Next Story