പഞ്ചാബിലെ കോൺഗ്രസ് പ്രചാരണം; ഹൈക്കമാന്‍റില്‍ അതൃപ്തി
നേതാക്കളുടെ തമ്മിലടി കാരണം പ്രചാരണത്തിൽ ഏകോപനമുണ്ടായില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ
പഞ്ചാബിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. നേതാക്കളുടെ തമ്മിലടി കാരണം പ്രചാരണത്തിൽ ഏകോപനമുണ്ടായില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അഭിപ്രായ ഭിന്നത രൂക്ഷമായതിനാൽ പ്രകടന പത്രിക പുറത്തിറക്കാനും വൈകി.
പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനത്തിൻറെ ചുമതല വഹിക്കുന്ന ഹരീഷ് ചൗധരിക്ക് വീഴ്ച പറ്റിയതായാണ് ഹൈക്കമാൻറ് വിലയിരുത്തിയത്. മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെയും പി സി സി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിൻറെയുമെല്ലാം പ്രചാരണങ്ങളിൽ ഏകോപനമുണ്ടായില്ല. പരസ്പരം കലഹിക്കുന്ന നേതാക്കളെ അനുനയിപ്പിക്കേണ്ട ഹരീഷ് ചൗധരി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിന്നതാണ് പ്രചാരണത്തെ ബാധിച്ചത്.
രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ നിന്ന് മനീഷ് തിവാരിയടക്കം വിട്ടുനിന്നതും . മുൻ കേന്ദ്ര മന്ത്രി അശ്വിനി കുമാറുൾപ്പെടെയുള്ള നേതാക്കൾ തെരെഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പാർട്ടി വിട്ടതും ക്ഷീണമായതായി ഹൈക്കമാൻറ് വിലയിരുത്തി. സംസ്ഥാന നേതൃത്വത്തിനറ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ലെന്നാണ് ഹരീഷ് ചൌധരി പറയുന്നത്. നേതാക്കളുടെ തമ്മിലടി പഞ്ചാബിൽ തെരഞ്ഞടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് വരെ പ്രതിസന്ധിയിലാക്കി .പഞ്ചാബിലെ വോട്ടെടുപ്പിന് തൊട്ടു പിന്നാലെ യാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹൈക്കമാൻറ് അതൃപ്തി അറിയിച്ചത്. പി ടു സി
Adjust Story Font
16