പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി നാലുനാൾ
സിഖ് ജനതയുടെ തീർത്ഥാടന കേന്ദ്രമായ ഇവിടെ കോൺഗ്രസ് നേതാക്കളെത്തുന്നതും പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്ഇനി നാലുനാൾ. കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രചാരണം ശക്തമാക്കി. ബി.ജെ.പിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടുമെത്തും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ നേർക്കു നേർ പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ ബി.ജെ.പി ക്യാമ്പും ഉണർന്നു കഴിഞ്ഞു. പ്രചാരണത്തിനായി ഇന്ന് പത്താൻകോട്ടിലെത്തുന്ന പ്രധാനമന്ത്രി മോദി രണ്ട് ദിവസം പഞ്ചാബിൽ തങ്ങും. നാളെ അബോഹറിലും ബി.ജെ.പി റാലിയിൽ മോദി പങ്കെടുക്കും.
ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചാണ് പ്രധാനമന്ത്രിയുടെ പ്രചാരണം. കഴിഞ്ഞ ദിവസവും പഞ്ചാബിൽ തങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്കയും പിന്നീട് ഉത്തർ പ്രദേശിലെ വാരാണസിയിലേക്ക് പോയി. അവിടെ ഗുരു രവിദാസ് ജയന്തിയിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. സിഖ് ജനതയുടെ തീർത്ഥാടന കേന്ദ്രമായ ഇവിടെ കോൺഗ്രസ് നേതാക്കളെത്തുന്നതും പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജരിവാൾ ഇന്നും പ്രചാരണവുമായി പഞ്ചാബിൽ തന്നെയുണ്ട്. ടൗൺഹാൾ യോഗങ്ങളും കവലകൾ കേന്ദ്രീകരിച്ചുള്ള പരിപാടികളുമാണ് ആം ആദ്മി പാർട്ടി നടത്തി വരുന്നത്.
Adjust Story Font
16