പഞ്ചാബില്‍ ആം ആദ്മി മുന്നില്‍; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് നാല് സീറ്റിലും എഎപി മൂന്നിടത്തും ലീഡ് ചെയ്യുകയാണ്. 117 നിയമസഭാമണ്ഡലങ്ങളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കി ആം ആദ്മിയുടെ മുന്നേറ്റമാണ് തുടക്കത്തില്‍ പഞ്ചാബില്‍ നടക്കുന്നത്. പഞ്ചാബിൽ ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് കോൺഗ്രസ് തലവൻ നവജ്യോത് സിങ് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പഞ്ചാബിനു പുറമെ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണസഖ്യത്തിൽ തുടരുന്നു. മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്‍റെ പ്രതീക്ഷയിലാണ് ബിജെപി.
Adjust Story Font
16