അഴിമതിയാരോപണം; പഞ്ചാബിൽ എ.എ.പി മന്ത്രി രാജിവെച്ചു
അഴിമതിയാരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രാജ അമരീന്ദർ വാറിങ് ആവശ്യപ്പെട്ടു.
Fauja Singh Sarari
ചണ്ഡീഗഢ്: അഴിമതിയാരോപണത്തെ തുടർന്ന് പഞ്ചാബിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഫൗജ സിങ് സരാരി രാജിവെച്ചു. പാർട്ടിയുടെ വിശ്വസ്തനായ പ്രവർത്തകനായി തുടരുമെന്ന് ഫൗജ സിങ് പറഞ്ഞു. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ഭഗവന്ത് മൻ സ്വീകരിച്ചതായാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തിൽ പറയുന്നത്.
സെപ്റ്റംബറിൽ ഫൗജ സിങ്ങും അദ്ദേഹത്തിന്റെ അടുത്ത സഹായി ടാർസെം ലാൽ കപൂറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. കരാറുകാരിൽനിന്ന് പണം തട്ടാൻ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില പദ്ധതികൾ തയ്യാറാക്കുന്നതിനെ കുറിച്ചാണ് ഇതിൽ പറഞ്ഞിരുന്നത്. എന്നാൽ ശബ്ദ സന്ദേശം വ്യാജമാണെന്നാണ് ഫൗജ സിങ് അവകാശപ്പെട്ടിരുന്നത്.
അഴിമതി ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രാജ അമരീന്ദർ വാറിങ് ആവശ്യപ്പെട്ടു. നേരത്തെ അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു.
Adjust Story Font
16