പഞ്ചാബ് മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം ഭക്ഷണത്തിനായി അധ്യാപകരുടെ കൂട്ടത്തല്ല്; വീഡിയോ
യോഗം കഴിഞ്ഞ് ശേഷം ഉച്ചഭക്ഷണം കഴിക്കാനായി കാന്റീനിൽ എത്തിയ അധ്യാപകർ പ്ലേറ്റെടുക്കാൻ തിരക്ക് കൂട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്
പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത്മനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഉച്ചഭക്ഷണത്തിനായി തിരക്ക് കൂട്ടുന്ന അധ്യാപകരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചൊവ്വാഴ്ച ഒരു റിസോർട്ടിലാണ് സംഭവം നടന്നത്.
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ കുറിച്ച് ചർച്ചചെയ്യാൻ സർക്കാർസ്ക്കൂൾ അധ്യാപകരുടെയും പ്രിൻസിപൽമാരുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. യോഗം കഴിഞ്ഞ് ശേഷം ഉച്ചഭക്ഷണം കഴിക്കാനായി കാന്റീനിൽ എത്തിയ അധ്യാപകർ പ്ലേറ്റെടുക്കാൻ തിരക്ക് കൂട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഡൽഹി മോഡൽ വിദ്യാഭ്യാസം പഞ്ചാബിൽ നടപ്പാക്കുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിരുന്നു. അതിന്റെ മുന്നോടിയായി വിദ്യാഭ്യാസ രീതിയിൽ പുതിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം.
Next Story
Adjust Story Font
16