Quantcast

ഉത്തരാഖണ്ഡിൽ ജയിച്ചാൽ ഏകസിവിൽകോഡ് നടപ്പാക്കുമെന്ന് ബിജെപി

സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാലുടൻ ഏകസിവിൽകോഡിന്റെ കരട് തയാറാക്കാൻ ജഡ്ജിമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ബുദ്ധിജീവികൾ എന്നിവരടങ്ങുന്ന സമിതിയെ നിയമിക്കുമെന്നും നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി

MediaOne Logo

Web Desk

  • Updated:

    2022-02-13 05:54:21.0

Published:

13 Feb 2022 3:48 AM GMT

ഉത്തരാഖണ്ഡിൽ ജയിച്ചാൽ ഏകസിവിൽകോഡ് നടപ്പാക്കുമെന്ന് ബിജെപി
X

ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഏകസിവിൽകോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പുഷ്‌കർ സിങ് ധാമി. സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാലുടൻ ഏകസിവിൽകോഡിന്റെ കരട് തയാറാക്കാൻ ജഡ്ജിമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ബുദ്ധിജീവികൾ എന്നിവരടങ്ങുന്ന സമിതിയെ നിയമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിൽ പുഷ്‌കർ പറഞ്ഞു. പൗരന്മാരുടെ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത് അനന്തരമെടുക്കൽ എന്നിവയുടെ കാര്യത്തിലാണ് സമിതി ഏക രീതി നിർദേശിക്കുകയയെന്നും അവ അവരുടെ മതാനുസൃതമായിരിക്കില്ലെന്നും പുഷ്‌കർ പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ആത്മീയ പാരമ്പര്യം സംരക്ഷിക്കാനാണ് നിയമം കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ 44ാം ആർടിക്ൾ സാക്ഷത്കരിക്കാനുള്ള പ്രധാന ചുവടുവെപ്പാണിതെന്നും അവ ഭരണഘടനാ നിർമാതാക്കളുടെ സ്വപ്‌നമാണിതെന്നും പുഷ്‌കർ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീംകോടതി പോലും വീണ്ടും വീണ്ടും പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേയാണ് പുഷ്‌കർ ധാമിയുടെ പ്രസ്താവന വരുന്നത്. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിൽ വോട്ടിങ് നടക്കുക. മാർച്ച് പത്തിന് വോട്ടെണ്ണും. ഏകീകൃത സിവിൽകോഡ് പാർലമെൻറിലടക്കം ബിജെപി നേതാക്കൾ പലതവണ ഉന്നയിച്ചതാണ്.

BJP leader and current Chief Minister Pushkar Singh Dhomi has said that if he wins the Uttarakhand state elections, he will implement the Uniform Civil Code.

TAGS :

Next Story