Quantcast

പി.വി.ആറിൽ സിനിമാ ടിക്കറ്റിനേക്കാൾ വിൽപ്പനയിൽ കുതിക്കുന്നത് പോപ്കോണും പെപ്സിയും

കഴിഞ്ഞ വർഷം ഹിറ്റ് സിനിമകൾ ഇല്ലാത്തതിനാലാണ് ഭക്ഷണസാധനങ്ങളുടെ വിൽപന വർധിച്ചതെന്ന് പി.വി.ആർ അധികൃതർ

MediaOne Logo

Web Desk

  • Updated:

    2024-05-21 12:47:56.0

Published:

21 May 2024 12:42 PM GMT

pvr,PVR INOX,
X

മുംബൈ: തിയേറ്ററിൽ പോയി സിനിമകാണുന്നവരിൽ മിക്കവരും പോപ്കോണോ, കോഫിയോ, ഐസ്ക്രീമോ വാങ്ങി നുണയുന്നവരാണ്. അതിപ്പോൾ കുടുംബസമേതമോ സുഹൃത്തു​ക്കൾ​ക്കൊപ്പമോ ആയാലും അതൊരു പതിവാണ്. ചിലപ്പോൾ കുട്ടികളുടെ വാശികൾക്ക് മുന്നിലും തിയറ്ററുകൾക്കുള്ളിലെ കഫ്റ്റീരിയകളിൽ നിന്ന് സ്നാക്സ് വാങ്ങേണ്ടിവരും. ഇത്തരം സ്നാക്സുകൾക്ക് പലതിനും പുറത്തുള്ളതിനെക്കാൾ ഇരട്ടിവിലയാണ് ഈടാക്കുന്നത്.

അതുകൊണ്ട് തന്നെ സിനിമാ ടിക്കറ്റെടുക്കാൻ മുടക്കിയതിനേക്കാൾ ഇരട്ടിക്കാശ് സ്നാക്സുകൾക്കായി പോക്കറ്റിൽ നിന്ന് ചോരും. പലപ്പോഴും തി​േയറ്ററുകൾക്കുള്ളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ ​കൊള്ളവിലയെ പറ്റി പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു മാസത്തെ ഒ.ടി.ടി സബ്സ്ക്രിപ്ഷന് ചെലവഴിക്കുന്നതിനേക്കാൾ തുക​ പോപ്കോണിന് നൽകണമെന്ന ഉപഭോക്താവിന്റെ ട്വീറ്റ് വൈറലായിരുന്നു.

അതിനിടയിലാണ് പ്രമുഖ തിയേറ്റർ ശൃംഖലയായ പി.വി.ആർ ഐനോക്സിൽ കഴിഞ്ഞ വർഷം സിനിമാടിക്കറ്റിനേക്കാൾ ഭക്ഷണസാധനങ്ങളുടെ വിൽപ്പനയാണ് നടന്നതെന്ന കണക്കുകൾ പുറത്തുവരുന്നത്. 2023-24 വർഷത്തിലെ കണക്കുകൾപ്രകാരം ഫുഡ് ആന്റ് ബിവറേജസ് (എഫ് ആന്റ് ബി ) വിൽപന 21 ശതമാനം ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സമയത്ത് 19 ശതമാനം വർധനവാണ് ടിക്കറ്റ് വിൽപ്പനയിലുണ്ടായത്.

1958.4 കോടി രൂപയുടെ ഫുഡ് ആന്റ് ബിവറേജസ് ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ വർഷം പി.വി.ആർ വിറ്റത്. 2022-23 സാമ്പത്തിക വർഷത്തിൽ 1618 കോടി രൂപയുടെ ഭക്ഷണസാധനങ്ങളാണ് വിറ്റഴിച്ചത്. ടിക്കറ്റ് വരുമാനത്തിലൂടെ ഈ വർഷം 3279.9 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ വർഷം 2751.4 കോടി രൂപയുടെ ടിക്കറ്റ് വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷം ഹിറ്റ് സിനിമകൾ ഇല്ലാത്തതിനാലാണ് ഭക്ഷണസാധനങ്ങളുടെ വിൽപന വർധിച്ചതെന്ന് പി.വി.ആർ ഐനോക്സ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതിൻ സൂധ് പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

ചില നഗരങ്ങളിലെ തിയേറ്ററുകളിലെ ഫുഡ് കൗണ്ടറുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ സിനിമാടിക്കറ്റ് എടുക്കേണ്ടതില്ല, അതും ഭക്ഷണവിൽപ്പന വർധിക്കാൻ കാരണമായതായി പി.വി.ആർ അധികൃതർ വ്യക്തമാക്കി.

TAGS :

Next Story