Quantcast

ജമ്മു കശ്മീർ വിധിയിൽ ചോദ്യങ്ങൾ ഇനിയും ബാക്കി; നിർണായക നിയമപ്രശ്നത്തിലേക്ക് കടക്കാതെ കോടതി

കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക കമ്മീഷൻ വേണമെന്ന ജസ്റ്റിസ് എസ്‌.കെ കൗളിന്റെ ഉത്തരവ് മതേതര ചേരിയിലുള്ളവർ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    12 Dec 2023 1:20 AM GMT

Supreme court on article 370, Questions over the Supreme Courts verdict on article 370, Questions remain over the Supreme Courts verdict that upheld the central action that revoked Jammu and Kashmirs special powers
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടിയെ ശരിവച്ച സുപ്രിംകോടതി വിധിയിൽ ചോദ്യങ്ങൾ പിന്നെയും ബാക്കി. സംസ്ഥാനത്തെ വിഭജിച്ചു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ കേന്ദ്രനടപടിയുടെ നിയമസാധുതയിലേക്ക് ബെഞ്ച് കടന്നിട്ടില്ല. സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്.

ഒരു സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ പാർലമെന്റിന് അധികാരമുണ്ടോയെന്ന നിർണായക നിയമപ്രശ്നത്തിലേക്ക് കോടതി കടന്നില്ല. ജമ്മു കശ്മീരിൽനിന്ന് ലഡാക്കിനെ വേർപെടുത്തി കേന്ദ്രഭരണ പ്രദേശമാക്കിയത് കോടതി അംഗീകരിച്ചിട്ടുണ്ട്. ഒരു സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാൻ ഭരണഘടനയുടെ മൂന്നാം വകുപ്പ് അനുവദിക്കുന്നുവെന്നാണ് വിധിയിലെ ന്യായീകരണം.

അതേസമയം, ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്താമോ എന്ന വിഷയം മറ്റൊരു ഘട്ടത്തിൽ പരിശോധിക്കാമെന്നാണ് കോടതിയുടെ നിലപാട്. തങ്ങളുടെ നടപടി കോടതി ശരിവച്ചുവെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാൽ, ബില്ല് കൊണ്ടുവന്ന രീതി ശരിയല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. സുപ്രിംകോടതി വിധി അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് സി.പി.എം പ്രതികരിച്ചത്. കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക കമ്മീഷൻ വേണമെന്ന ജസ്റ്റിസ് എസ്‌.കെ കൗളിന്റെ ഉത്തരവ് മതേതര ചേരിയിലുള്ളവർ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്.

Summary: Questions remain over the Supreme Court's verdict that upheld the central action that revoked Jammu and Kashmir's special status.

TAGS :

Next Story