Quantcast

സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

കർഷകരുടെ വസതിയിലെത്താതെ മടങ്ങില്ലെന്ന രാഹുൽ ഗാന്ധിയുടെ നിശ്ചയ ദാർഢ്യവും, തീരുമാനിച്ചുറപ്പിച്ച പ്രിയങ്കയുടെ കാത്തിരിപ്പുമാണ് ബിജെപി ഒരുക്കിയ എല്ലാ ഇരുമ്പുമറകളേയും തകർത്തു കളഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2021-10-07 01:22:44.0

Published:

7 Oct 2021 1:19 AM GMT

സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി
X

രാഹുൽഗാന്ധിയുടേയും പ്രിയങ്കഗാന്ധിയുടേയും യുപി സന്ദർശനം,ബിജെപിയുടെ മേൽ കോൺഗ്രസ് നേടിയ രാഷ്ട്രീയ വിജയമായി. പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസ് തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. പ്രിയങ്കയുടെ അറസ്റ്റും മരിച്ച കർഷകരുടെ വസതി സന്ദർശിക്കാതെ മടങ്ങില്ലെന്ന രാഹുലിന്‍റെ നിശ്ചയദാർഢ്യവും കർഷക സംഘടനകൾക്ക് കൂടി ആശ്വാസമായി.

കൊല്ലപ്പെട്ട കർഷകന്‍റെ മാതാപിതാക്കളെ രാഹുലും പ്രിയങ്കയും ആലിംഗനം ചെയ്യുന്ന ഒറ്റദൃശ്യത്തെയാണ് ബിജെപി ഏറെ ഭയപ്പെട്ടിരുന്നത്. കാറിടിച്ചു കൊല്ലപ്പെട്ട കർഷകരുടെ വസതികളിൽ ഇരുവരും എത്താതിരിക്കാൻ യോഗി ഭരണകൂടം ആവുന്നതും ശ്രമിച്ചു. കർഷകരുടെ വസതിയിലെത്താതെ മടങ്ങില്ലെന്ന രാഹുൽ ഗാന്ധിയുടെ നിശ്ചയ ദാർഢ്യവും, തീരുമാനിച്ചുറപ്പിച്ച പ്രിയങ്കയുടെ കാത്തിരിപ്പുമാണ് ബിജെപി ഒരുക്കിയ എല്ലാ ഇരുമ്പുമറകളേയും തകർത്തു കളഞ്ഞത്.

യുപി, ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം സഖ്യകക്ഷികൾ കോൺഗ്രസിനെ കൈവിട്ട നിലയിലായിരുന്നു. യുപിയുടെ കിഴക്കും പടിഞ്ഞാറും മേഖലകളിൽ ആർ.എൽ.ഡി,ആം ആദ്മി പാർട്ടികളുമായി ചേർന്നു വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സമാജ് വാദി പാർട്ടി തീരുമാനിച്ചിരുന്നത്. ബിഹാറിൽ കോൺഗ്രസ് മത്സരിച്ച 70 സീറ്റിൽ 51 സീറ്റിലും തോറ്റു. പാർലമെന്‍റിൽ കോൺഗ്രസ്, പ്രതിപക്ഷ കക്ഷികളുമായി യോജിച്ചു പോകുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനോട് സൂക്ഷിച്ചു ഇടപെട്ടാൽ മതിയെന്ന് ഘടകകക്ഷികൾ തീരുമാനിച്ചിരുന്നു. ഈ സമയത്താണ് രാഹുലും പ്രിയങ്കയും ചേർന്നു വലിയ രാഷ്ട്രീയ വിജയം നേടുന്നത്. കർഷക കുടുംബത്തിനെ സന്ദർശിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഉടൻ വൈറലായി.

നേതാക്കൾ,കോൺഗ്രസ് ഹൈക്കമാന്‍റിനെതിരെ തിരിയുന്നത് കുറച്ചു നാളത്തേക്കെങ്കിലും വേണ്ടെന്നു വയ്ക്കാനും സന്ദർശനം ഇടയാക്കും. പ്രതിപക്ഷ രാഷ്ട്രീയത്തിന്‍റെ അചുതണ്ടായി കോൺഗ്രസ് വീണ്ടും മാറുന്ന കാഴ്ചയാണ് ഉത്തർപ്രദേശിൽ കണ്ടത്.


TAGS :

Next Story