Quantcast

അപകീര്‍ത്തിക്കേസില്‍ അടിയന്തര സ്റ്റേ ഇല്ല; രാഹുലിന്‍റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി

വേനലവധിക്ക് ശേഷം വിധി പറയുമെന്ന് ഗുജറാത്ത് ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2023-05-02 12:33:20.0

Published:

2 May 2023 11:30 AM GMT

Parliament should be built on constitutional values ​​and not on bricks of ego: Rahul Gandhi
X

രാഹുല്‍ ഗാന്ധി

ഗാന്ധിനഗര്‍: അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീലിൽ അടിയന്തര സ്റ്റേ ഇല്ല. വേനലവധിക്ക് ശേഷം വിധി പറയുമെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. മെയ് അഞ്ചിന് വേനൽ അവധിക്ക് അടയ്ക്കുന്ന ഗുജറാത്ത് ഹൈക്കോടതി, ജൂൺ അഞ്ചിന് മാത്രമേ ഇനി തുറക്കൂ. നിലവില്‍ എം.പി സ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്‍റെ ബെഞ്ചാണ് രാഹുലിന്‍റെ ഹരജി പരിഗണിച്ചത്. രാഹുലിനായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‍വിയും പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കായി നിരുപം നാനാവതിയും ഹാജരായി. വിചാരണ നടപടികളുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ സമർപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട എം.പിയാണെന്നും ജനങ്ങളുടെ ശബ്ദം പ്രതിനിധീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണെന്നും സിങ്‍വി വാദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ പ്രസംഗം ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) യുടെ ഭാഗമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വിഷയമാണിതെന്നും സിങ്‍വി പറഞ്ഞു.

അതേസമയം രാഹുലിനെതിരെ പരാതി നല്‍കിയ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സവര്‍ക്കര്‍ പരാമര്‍ശം കോടതിയില്‍ ഉന്നയിച്ചു. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന രാഹുലിന്റെ പ്രതികരണം കുറ്റബോധമില്ലെന്നതിന്റെ തെളിവാണെന്ന് പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചു. ആജീവനാന്തം അയോഗ്യനാക്കപ്പെട്ടാലും മാപ്പ് പറയില്ലെന്നാണ് രാഹുൽ പറയുന്നത്. പിന്നെ കോടതിയിൽ വന്ന് അയോഗ്യത ഒഴിവാക്കാൻ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്നും പൂർണേഷ് മോദിയുടെ അഭിഭാഷകൻ ചോദിച്ചു.

ജനപ്രതിനിധികൾ പരിധികള്‍ക്കുള്ളില്‍ നിന്ന് വേണം പ്രസ്താവനകള്‍ നടത്താനെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചിരുന്നു.രാഹുലിനെതിരായ കുറ്റം ഗുരുതര സ്വഭാവമുള്ളതല്ലാത്തതിനാല്‍ വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് തടസ്സമില്ലെന്ന് അഭിഷേക് സിങ്‌വി കോടതിയിൽ ചൂണ്ടിക്കാട്ടി.

2019ല്‍ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് ശേഷമേ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുകയുളളു.

TAGS :

Next Story