Quantcast

റായ്ബറേലിയിലും വയനാടും രാഹുൽ ഗാന്ധി മുന്നിൽ

അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി പിന്നിലാണ്.

MediaOne Logo

Web Desk

  • Updated:

    4 Jun 2024 4:22 AM

Published:

4 Jun 2024 4:21 AM

rahul gandhi leading in Raebareli and wayanad
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സുപ്രധാന മണ്ഡലങ്ങളിലൊന്നായ യു.പിയിലെ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ.

ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നിൽ. അതേസമയം, രാഹുൽ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ വയനാട്ടിലും അദ്ദേഹം മുന്നിലാണ്. എൽഡിഎഫിന്റെ ആനി രാജയാണ് രണ്ടാമത്.

അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി പിന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമയാണ് മുന്നിൽ.

കനൗജിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും ഗുജറാത്തിലെ ഗാന്ധിനഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്നിലാണ്.

ഹരിയാനയിലെ കർണാൽ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർലാൽ ഖട്ടർ പിന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയും ഹരിയാന യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ ദിവ്യാൻഷു ബുദ്ധിരാജയാണ് ലീഡ് ചെയ്യുന്നത്.

TAGS :

Next Story