'മിസ്റ്റർ മോദീ...നിങ്ങൾ എന്തും വിളിച്ചോളൂ...ഞങ്ങൾ ഇന്ത്യയാണ്'; മണിപ്പൂരിന്‍റെ കണ്ണീരൊപ്പുമെന്ന് രാഹുൽ ഗാന്ധി
മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ഞങ്ങൾ പുനർനിർമിക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
ഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയെ' പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾക്ക് എന്തു വേണമെങ്കിലും വിളിക്കാം എന്നാൽ ഞങ്ങൾ ‘ഇന്ത്യ’യാണ് എന്നാണ് രാഹുലിന്റെ ട്വീറ്റ്.
‘മിസ്റ്റർ മോദി, താങ്കൾ എന്തു വേണമെങ്കിലും വിളിച്ചോളൂ. ഞങ്ങൾ ‘ഇന്ത്യ’യാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ഞങ്ങൾ പുനർനിർമിക്കും’- രാഹുൽ ട്വീറ്റ് ചെയ്തു.
Call us whatever you want, Mr. Modi.
— Rahul Gandhi (@RahulGandhi) July 25, 2023
We are INDIA.
We will help heal Manipur and wipe the tears of every woman and child. We will bring back love and peace for all her people.
We will rebuild the idea of India in Manipur.
ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹാസവുമായി രംഗത്തുവന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു നരേന്ദ്രമോദിയുടെ വിമർശനം. ഇത്രയും ദിശാബോധമില്ലാത്തൊരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും മോദിയെ എതിർക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന നിസ്സഹായരാണ് പ്രതിപക്ഷമെന്നും മോദി പരിഹസിച്ചു.
Adjust Story Font
16