"ഏത് വേദിയിലും പ്രധാനമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്, എന്നാൽ അദ്ദേഹം തയ്യറാകില്ലെന്ന് ഉറപ്പ്"; രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു
രാഹുൽ ഗാന്ധി,നരേന്ദ്രമോദി
ലഖ്‌നൗ: ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് 100% തയ്യാറാണെന്ന് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു ഇതിന് മറുപടിയാണ് രാഹുൽ നൽകിയത്.
"ഏത് വേദിയിലും പൊതു വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി സംവാദത്തിന് ഞാൻ 100% തയ്യാറാണ്, പക്ഷേ പ്രധാനമന്ത്രി തയ്യാറാകില്ലെന്ന് എനിക്ക് ഉറപ്പാണ്" രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു. സുപ്രിം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അജിത് പി. ഷാ, മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദുവിന്റെ മുൻ എഡിറ്റർ ഇൻ ചീഫുമായ എൻ.റാം എന്നിവരാണ് സംവാദത്തിന് ക്ഷണിച്ച് കത്തയച്ചത്.
ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടം പിന്നിട്ടു. അധികാരത്തിലിരിക്കുന്ന ബി.ജെ.പിയും മുഖ്യപ്രതിപക്ഷ പാർട്ടിയുമായ കോൺഗ്രസും തെരഞ്ഞെടുപ്പ് റാലികളിലും പൊതുവേദികളിലും ഭരണഘടനയുൾപ്പടെയുള്ള ജനാധിപത്യവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സംവരണം, ആർട്ടിക്കിൾ 370, സമ്പത്ത് പുനർവിതരണം,ഭരണഘടന വികലമാക്കൽ, ഇലക്ടറൽ ബോണ്ട് തുടങ്ങിയ വിഷയങ്ങളിൽ പരസ്പരം വിവാദങ്ങൾ ഉയർത്തുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇരുപക്ഷവും പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങളും വെല്ലുവിളികളും മാത്രമാണ് വോട്ടർമാരായ പൊതുജനം കേട്ടിട്ടുള്ളു. ഇരുഭാഗത്ത് നിന്നും അർത്ഥവത്തായ പ്രതികരണങ്ങളൊന്നും കേട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് നിരവധി വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിലുൾപ്പടെ വ്യക്തത വരുത്താനും പാർട്ടികളുടെ നിലപാട് വ്യക്തമാക്കാനും തുറന്ന സംവാദമുണ്ടാകുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. അതിനായി ഇരുഭാഗത്തെയും പ്രധാന നേതാക്കളായ നിങ്ങൾ രണ്ടുപേരെയും ഞങ്ങൾ ക്ഷണിക്കുന്നു. ഈ സംവാദത്തിൽ പങ്കെടുക്കാൻ ചെയ്യാൻ നിങ്ങളിൽ ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ ഇഷ്ടമുള്ള പ്രതിനിധിയെ സംവാദത്തിനായി നിയോഗിക്കാം എന്നും കത്തിൽ പറയുന്നു.
Adjust Story Font
16