Quantcast

‘മഹാരാഷ്​ട്രയിലെ ഫലം അപ്രതീക്ഷിതം’; വിശദമായി വിശകലനം ചെയ്യുമെന്ന്​ രാഹുൽ ഗാന്ധി

‘വയനാട്ടിലെ എ​െൻറ കുടുംബം പ്രിയങ്കയിൽ വിശ്വാസം അർപ്പിച്ചതിൽ അഭിമാനം തോന്നുന്നു’

MediaOne Logo

Web Desk

  • Published:

    23 Nov 2024 3:36 PM GMT

Rahul Gandhi to review Congresss preparedness in Maharashtra after Haryana loss
X

ന്യൂഡൽഹി: മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം അപ്രതീക്ഷിതമെന്ന്​ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി. ഫലംവിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ എക്​സിൽ കുറിച്ചു.

ജാർഖണ്ഡിൽ ഇൻഡ്യാ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു. സംസ്​ഥാനത്ത്​ മുന്നണിയുടെ വിജയം ഭരണഘടനയോടൊപ്പം വെള്ളവും വനവും ഭൂമിയും സംരക്ഷിച്ചതി​െൻറ വിജയം കൂടിയാണെന്നും രാഹുൽ പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചതിന്​ വയനാട്​ ജനതക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘വയനാട്ടിലെ എ​െൻറ കുടുംബം പ്രിയങ്കയിൽ വിശ്വാസം അർപ്പിച്ചതിൽ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാൻ അവൾ ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും നയിക്കുമെന്ന്​ എനിക്കറിയാം’ -രാഹുൽ ഗാന്ധി എക്​സിൽ കുറിച്ചു.

TAGS :

Next Story