'എന്റെ ഇന്ത്യ'; വിദ്യാർത്ഥിനികളുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി
ഹിജാബ് അണിഞ്ഞ വിദ്യാർത്ഥിനിയും ചിത്രത്തിലുണ്ട്.
ന്യൂഡൽഹി: ഹിജാബ് വിവാദങ്ങൾക്കിടെ ഡെക്കാൻ ഹെറാൽഡ് ദിനപത്രത്തിന്റെ 'ബഹുസ്വര ചിത്രം' പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'നമ്മൾ ഒന്നിച്ചു നിൽക്കും. എന്റെ ഇന്ത്യ' എന്ന കുറിപ്പോടെയാണ് രാഹുൽ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഉഡുപ്പി ഗവൺമെന്റ് പിയു കോളജിലെ, വിവിധ മതസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ നടന്നു നീങ്ങുന്ന ചിത്രമാണ് ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധീകരിച്ചത്. ഹിജാബ് അണിഞ്ഞ വിദ്യാർത്ഥിനിയും ചിത്രത്തിലുണ്ട്. നാനാത്വത്തിലെ ഏകത്വം എന്ന തലവാചകത്തോടെയാണ് പത്രം ചിത്രം പ്രസിദ്ധീകരിച്ചത്. നിരവധി പേരാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.
United we stand.
— Rahul Gandhi (@RahulGandhi) February 17, 2022
My India. pic.twitter.com/xUih16LVo7
അതിനിടെ, ഹിജാബ് കേസിൽ കർണാടക ഹൈക്കോടതിയിൽ വ്യാഴാഴ്ച വീണ്ടും വാദം നടക്കും. മതചിഹ്നങ്ങളായ തലപ്പാവും കുരിശും പൊട്ടുമെല്ലാം ക്ലാസ് മുറികളിൽ അനുവദിക്കുമ്പോൾ ഹിജാബ് മാത്രം എന്തു കൊണ്ട് പുറത്തു നിർത്തുന്നുവെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ രവി വർമ കുമാർ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അടങ്ങിയ ഫുൾബഞ്ചിനു മുമ്പാകെയാണ് വാദം നടക്കുന്നത്.
Adjust Story Font
16