Quantcast

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ നാളെ ഇ.ഡി ചോദ്യം ചെയ്യില്ല

മൂന്നു ദിവസമായി മുപ്പത് മണിക്കൂറിലേറെ സമയമെടുത്താണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    16 Jun 2022 5:16 PM GMT

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ നാളെ ഇ.ഡി ചോദ്യം ചെയ്യില്ല
X

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ നാളെ ഇ.ഡി ചോദ്യം ചെയ്യില്ല. രാഹുലിന്റെ ആവശ്യം പരിഗണിച്ചാണ് നാളെത്തെ ചോദ്യം ചെയ്യൽ മാറ്റിയത്.

തിങ്കളാഴ്ച്ച ചോദ്യം ചെയ്യണമെന്ന രാഹുലിന്റെ ആഭ്യർത്ഥന ഇഡി അംഗീകരിച്ചു. സോണിയ ഗാന്ധിയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് നാളത്തെ ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്.

മൂന്നു ദിവസമായി മുപ്പത് മണിക്കൂറിലേറെ സമയമെടുത്താണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലുണ്ടായിരുന്നില്ല. കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ജൂൺ 23ന് വിളിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെയും പാർട്ടി ട്രഷറർ പവൻ ബൻസാലിനെയും മൊഴിയെടുക്കാനായി വിളിപ്പിച്ചു.

അതിനിടെ, വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ലോക്സഭാ സ്പീക്കർ ഓം ബിർളയെ കാണും. കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസിന്റെ കയ്യേറ്റം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തും. രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും കോൺഗ്രസ് ഇന്ന് ഉപരോധിച്ചിരുന്നു.

TAGS :

Next Story